• 22 Feb 2018
  • 04: 58 AM
Latest News arrow

സംസ്ഥാനത്ത് പെട്രോള്‍ഡീസല്‍ വില കുത്തനെ ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില അനുദിനം കുത്തനെ ഉയരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.13 രൂപ എന്ന നിരക്കിലാണ്. തലസ്ഥാനത്തെ അപേക്ഷിച്ച് മെട്രോനഗരമായ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 73.82 രൂപ എന്ന നിരക്കിലാണ് ഇന്ന് പെട്രോള്‍ വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 65.93 രൂപ എന്ന നിരക്കിലും തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 67.21 എന്ന വിലനിരക്കിലുമാണ് ഇന്ധന വ്യാപാരം നടക്കുന്നത്. 2017 ജൂലൈയില്‍ 66.94 രൂപയുണ്ടായിരുന്ന പെട്രോള്‍ വില ഇന്ന് 75.13 രൂപയിലെത്തിനില്‍ക്കുകയാണ്. അതേസമയം ഡീസല്‍ ലിറ്ററിന് അതേകാലയളവില്‍ 58.28 രൂപയായിരുന്നെങ്കില്‍ ഇന്ന് അത് 67. 21 രൂപയിലെത്തി നില്‍ക്കുകയാണ്. 2017 ഡിസംബര്‍ 29 മുതല്‍ ദിവസവും ശരാശരി പെട്രോളിന് 12 പൈസയും ഡീസലിന് 20 പൈസയും വീതമാണ് വര്‍ധിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ വ്യതിയാനമുണ്ടാകുന്നതിനാലാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്നത്.