• 24 May 2018
  • 01: 29 PM
Latest News arrow

മഹാശ്വേതാ ദേവിക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം

ന്യൂഡല്‍ഹി: പ്രമുഖ ബംഗാളി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന മഹാശ്വേത ദേവിയുടെ 92-ാം ജന്മദിനത്തില്‍ ആദരവുമായി ഗൂഗിള്‍ ഡൂഡില്‍. ഇന്ന് ഗൂഗിള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മഹാശ്വേതാ ദേവിയുടെ ചിത്രം നല്‍കിയാണ് ഡൂഡില്‍ അവതരിപ്പിക്കുന്നത്. 
കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരങ്ങള്‍, പദ്മശ്രീ, പദ്മ വിഭൂഷന്‍, ജ്ഞാനപീഠം, മഗ്‌സസെ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ മഹാശ്വേതാ ദേവി നേടിയിട്ടുണ്ട്. ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും പ്രകൃതി സംരക്ഷണത്തിനുവേണ്ടിയും നടത്തിയ പോരാട്ടങ്ങളും മഹാശ്വേതാ ദേവിയെ പൊതുസമൂഹത്തില്‍ പ്രശസ്തയാക്കി