ബ്ലാസ്റ്റേഴ്സിനെ പ്രശംസിച്ച് സച്ചിന്

ന്യൂഡല്‍ഹി: ഡല്‍ഹിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ തകര്‍പ്പന്‍ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് സച്ചിന്. ടീമിന്റെ സഹഉടമയായ സച്ചിന് തന്റെ ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് ബ്ലാസ്റ്റേഴ്സിനെ പ്രശംസിച്ചത്. മത്സരത്തില്‍ ഹാട്രിക് നേടിയ ഇയാന്‍ ഹ്യൂമിനെയും പുതിയ കോച്ച് ഡേവിഡ് ജെയിംസിനെയും സച്ചിന് അഭിനന്ദിച്ചു.
ടീമിന് പിന്തുണ നല്കുന്ന ആരാധകര്‍ക്കും സച്ചിന് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സും ഡല്‍ഹി ഡൈനാമോസും തമ്മില്‍ നടന്ന മത്സരം കാണാനായി സച്ചിന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
മത്സരവിജയത്തോടെ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തെത്തി. ഹ്യൂമേട്ടന്റെ തകര്‍പ്പന്‍ പ്രകടനമാണ് ടീമിന് പുത്തനുണര്‍വ് പകര്‍ന്നത്.
.@Humey_7, the HAT TRICK MAN!!! Well done buddy!! @KeralaBlasters loves you... Thank you @jamosfoundation for inspiring the team. pic.twitter.com/clq0ogFfxK
— sachin tendulkar (@sachin_rt) January 10, 2018
Was at the Nehru stadium in Delhi to watch the @KeralaBlasters, was overwhelmed to see the #KBFC fans rooting for our team. Your unconditional support is priceless. Thank you. @IndSuperLeague @kbfc_manjappada
— sachin tendulkar (@sachin_rt) January 10, 2018
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ