ഹോക്കി ലോക ലീഗ്; ബല്‍ജിയത്തെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍

ഭുവേശ്വര്: ഹോക്കി ലോക ലീഗ് ഫൈനല്‍സില്‍ ബല്‍ജിയത്തെ തോല്‍പ്പിച്ച് ഇന്ത്യ സെമി ഫൈനലില്‍. ഷൂട്ടൗട്ടില്‍ 3-2നാണ് ഇന്ത്യ ജയിച്ചത്. നിശ്ചിത സമയത്ത് കളി 3-3 ന് സമനിലയിലായിരുന്നു. സ്പെയിനിനെ 4-1ന് തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും സെമിയിലെത്തി.
പൂള് ബിയില്‍ 1 പോയിന്റ് മാത്രമായി അവസാന സ്ഥാനക്കാരായിരുന്നു ഇന്ത്യ. ബല്‍ജിയമാകട്ടെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യയ്ക്കെതിരെ ഇറങ്ങിയത്. എന്നാല്‍ കളിക്കളത്തില്‍ ഇന്ത്യയുടെ മുന്നേറ്റമാണ് കണ്ടത്. ബോള്‍ പൊസിഷനില്‍ ബല്‍ജിയത്തിന് നേരിയ മുന്‍തൂക്കം ലഭിച്ചു. 11-ാം മിനിറ്റില്‍ ബല്‍ജിയം ഇന്ത്യന്‍ വലയില്‍ പന്തെത്തിച്ചെങ്കിലും വീഡിയോ പുന:പരിശോധനയില്‍ റഫറി ഗോള്‍ അനുവദിച്ചില്ല.
ഗോള്‍ രഹിതമായ ക്വാര്‍ട്ടറുകള്‍ക്ക് ശേഷമാണ് ആദ്യ ഗോള്‍ പിറന്നത്. ബല്‍ജിയം ഡിഫന്‍ഡറുടെ ഷോട്ട് ഗുര്‍ജന്റ് സിങ്ങിന്റെ സ്റ്റിക്കില്‍ തട്ടി ഗോളായി. നാല് മിനിറ്റകം പെനല്‍റ്റി കോര്‍ണറിലൂടെ ഹര്‍മന്‍പ്രീത് ലീഡുയര്‍ത്തി. തുടര്‍ന്ന് ലോയിക് ലുയ്പെര്‍ട്ട് ബല്‍ജിയത്തിനായി ഇരട്ട ഗോള്‍ നേടി. രുപീന്ദര്‍ പാല് സിങ്ങും സെഡ്രിക് ചാര്‍ലിയും ഇന്ത്യയ്ക്കായി ഗോളടിച്ച് മത്സരം സമനിലയിലാക്കി.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ