• 10 Jun 2023
  • 04: 48 PM
Latest News arrow

ഞങ്ങളിവിടെ പുസ്തകങ്ങള്‍ നിരോധിക്കാനിരിക്കുന്നതല്ല; സുപ്രീംകോടതി

കാഞ്ച ഇളയയുടെ പുസ്തകം നിരോധിക്കണമെന്ന ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ദളിത് എഴുത്തുകാരന്‍ കാഞ്ച ഇളയയുടെ പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളി. എഴുത്തുകാരന്റെ ചിന്തകളുടെയും വികാരങ്ങളുടെയും സ്വതന്ത്രമായ ആവിഷ്‌കാരത്തെ സംരക്ഷിക്കുക എന്നതാണ് കോടതിയുടെ കടമയെന്നും അല്ലാതെ മൗലീകവകാശമായ ആവിഷ്‌കാര സ്വാന്തന്ത്ര്യത്തെ ഹനിക്കുകയല്ലെന്നും കോടതി വ്യക്തമാക്കി. താന്‍ ജീവിക്കുന്ന സാമൂഹ്യ ചുറ്റുപാടുകളെക്കുറിച്ച് എഴുത്തുകാരന്‍ നടത്തുന്ന സൃഷ്ടി നിരോധിക്കുവാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കാഞ്ച ഇളയയുടെ ''സാമാജിക സ്മഗ്ഗ്‌ളൂരു കൊമ്മടൊള്ളു (വൈശ്യര്‍ സമൂഹിക ചൂഷകര്‍)'' എന്ന പുസ്തകത്തിനെതിരെയാണ് വലതുപക്ഷ ഹിന്ദു വാദികള്‍ രംഗത്തെത്തിയത്. അഡ്വ കെ എന്‍ എന്‍ വി വീരാഞ്ജനേയലു ആണ് ഹരജി നല്‍കിയിരുന്നത്. പുസ്തകത്തിലെ ഹിന്ദു മുക്ത ഭാരതമെന്ന അദ്ധ്യായം നീക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് നിലനില്‍ക്കുന്ന ജാതി സമ്പ്രദായത്തെ കാഞ്ച ഇളയ പുസ്തകത്തില്‍ വിമര്‍ശിക്കുന്നുണ്ട്. പ്രധാനമായും ആര്യ വൈശ്യ സമുദായമാണ് അദ്ദേഹത്തിന്റെ വിമര്‍ശനശരങ്ങള്‍ ഏറ്റുവാങ്ങിയത്. എന്നാല്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ അഞ്ച് ശതമാനം ജോലികള്‍ ദളിതര്‍ക്കും കീഴ്ജാതിക്കാര്‍ക്കുമായി മാറ്റിവച്ചാല്‍ പുസ്തകം പിന്‍വലിക്കാമെന്നാണ് കാഞ്ചയുടെ നിലപാട്.