പിടി ഉഷയ്ക്ക് ഭൂമി നല്‍കേണ്ടെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍; ''ഒരു സെന്റ് ഭൂമി പോലുമില്ലാത്ത കായിക താരങ്ങള്‍ക്ക് ആദ്യം ഭൂമി നല്കട്ടെ''

കോഴിക്കോട്: ഒളിമ്പ്യന്‍ പിടി ഉഷക്ക് നഗരത്തില്‍ ഭൂമി നല്‍കേണ്ടതില്ലെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്. ഒരു സെന്റ് ഭൂമി പോലുമില്ലാത്ത കായിക താരങ്ങള്‍ നിലവിലുണ്ടെന്നും അവര്‍ക്കാണ് ആദ്യം ഭൂമി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പിടി ഉഷയുടെ ആവശ്യപ്രകാരം കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജിന്റെ പത്തു സെന്റ് ഭൂമി അവര്‍ക്ക് സൗജന്യമായി നല്‍കാനുള്ള നീക്കം വിവാദമായോടെയാണ് വിഷയത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നിലപാടെുത്തത്.
പിടി ഉഷക്ക് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പയ്യോളിയില്‍ വീട് വെച്ചു നല്‍കിയിരുന്നു. മല്‍സരത്തില്‍ ജയിക്കുന്നത് ഭൂമി നല്‍കുന്നതിന് മാനദണ്ഡമല്ല. ഉഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി കൈക്കൊള്ളട്ടെയെന്നും ടി പി ദാസന് പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് പിടി ഉഷക്ക് ഭൂമി അനുവദിച്ചത്. ടെക്നിക്കല്‍ എജുക്കേഷന്‍ വകുപ്പിന്റെ വനിത ഹോസ്റ്റലിനായി നീക്കിവെച്ച ഭൂമിയായിരുന്നു ഇത്. ഈ ഭൂമി വിട്ടു കൊടുക്കരുതെന്നാവശ്യപ്പെട്ട് ഗവ. എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിക്കുകയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭൂമി നല്‍കുന്നത് തല്ക്കാലത്തേയ്ക്ക് നിര്‍ത്തിവെച്ചു.
വെള്ളിയാഴ്ച കോഴിക്കോട് നഗരസഭ കൗണ്‍സിലും പിടി ഉഷയ്ക്ക് ഭൂമി നല്‍കുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. വനിതാ ഹോസ്റ്റലില്‍ നിലവില്‍ 150 പേര്‍ക്ക് മാത്രമാണ് താമസ സൗകര്യമുള്ളൂ. ബാക്കി അഞ്ഞൂറോളം പെണ്‍കുട്ടികള്‍ സ്വകാര്യ ലോഡ്ജുകളിലും മറ്റുമാണ് താമസിക്കുന്നത്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ