• 17 Dec 2017
  • 01: 29 PM
Latest News arrow

മലബാര്‍ സിമന്റ്‌സ് അഴിമതി: വിഎം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി...

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി വിഎം രാധാകൃഷ്ണനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടപടി. 23 കോടിയോളം രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്.

2004 -2008 കാലയളവില്‍ കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ ഇവരുടെ പേരിലുളള ആസ്തികളാണ് കണ്ടുകെട്ടിയത്. ഈകാലയളവില്‍ രാധാകൃഷ്ണന്‍ മലബാര്‍ സിമന്റ്‌സിലെ കരാറുകാരനായിരുന്നു.