• 17 Oct 2017
  • 11: 55 PM
Latest News arrow

മെയ്ന്‍ കാംഫിന് ലേലത്തില്‍ ലഭിച്ചത് എട്ടുലക്ഷം

ന്യൂയോര്‍ക്ക്; സ്വേച്ഛാധിപത്യത്തിന്റെ പ്രതീകമായ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥയായ 'മെയ്ന്‍ കാംഫിന് ലേലത്തില്‍ കിട്ടിയത് എട്ടുലക്ഷം രൂപ. ഹിറ്റ്‌ലറുടെ കൈപ്പടയില്‍ എഴുതിയ കുറിപ്പും ഒപ്പുമുള്ള അപൂര്‍വ്വം കോപ്പികളിലൊന്നാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്. 
പുസ്തകത്തിന്റെ ആദ്യ പേജില്‍ ഹിറ്റ്‌ലര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ 'യുദ്ധത്തില്‍ അതിജീവിക്കുന്നവര്‍ കുലീന മനുഷ്യര്‍ മാത്രമാണ്'  എന്ന കുറിപ്പുമുണ്ട്.  ഈ എഴുത്തിന് മുകളിലാണ് ആഗസ്റ്റ് 18, 1930 എന്ന തീയതിയോടൊപ്പമുള്ള ഹിറ്റ്‌ലറുടെ ഒപ്പുള്ളത്.