• 23 Sep 2023
  • 02: 30 AM
Latest News arrow

പത്മ അവാര്‍ഡ്: സൈനക്ക് പ്രതിഷേധം

ന്യൂഡല്‍ഹി: പത്മ അവാര്‍ഡ് നല്‍കിയതിനും നല്‍കാത്തതിന്റെയും പേരില്‍ വിവാദമുണ്ടാവാറുണ്ട്. ഇത്തവണ ആദ്യത്തെ വെടിപൊട്ടിച്ചത് ബാഡ്മിന്റ താരം സൈന നേവാളാണ്. പത്മഭൂഷ അവാര്‍ഡിന് ത െപരിഗണിക്കേണ്ടെ് തീരുമാനിച്ചതിനെതിരെ സൈന നേവാള്‍ രംഗത്തെത്തി. ബാഡ്മിന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബിഎഇ) സൈനയുടെ പേര് ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും സ്‌പോര്‍ട്‌സ് മന്ത്രികാര്യാലയം ഇത് അംഗീകരിക്കുകയുണ്ടായില്ല. ഗുസ്തി താരം സുശീല്‍ കുമാറിനെയാണ് പകരം അവര്‍ ശുപാര്‍ശ ചെയ്തത്.
  2011 ന് പത്മശ്രീ അവാര്‍ഡ് ലഭിച്ച സുശീലിന് അഞ്ചു വര്‍ഷം തികയും മുമ്പ് പത്മവിഭൂഷനെ പത്മഭുഷനോ ലഭിക്കാന്‍  ചട്ടപ്രാകാരം അര്‍ഹതയില്ലെന്ന് സൈന ചൂണ്ടിക്കാട്ടുന്നു.
   2010 ല്‍ സൈനക്ക് പത്മശ്രീ ലഭിച്ചിരുന്നു. അതു കഴിഞ്ഞ് ഈ വര്‍ഷം അഞ്ചു വര്‍ഷം പിന്നിട്ട സ്ഥിതിക്ക് തനിക്ക് കൂടുതല്‍ വലിയ സിവിലിയന്‍ ബഹുമതിക്ക് അര്‍ഹതയുണ്ടെന്ന് സൈന ട്വിറ്ററില്‍ കുറിച്ചു. 2014 ല്‍ പത്മഭൂഷണ്‍ അവാര്‍ഡിന് തന്റെ പേര് അയച്ചപ്പോള്‍ സ്‌പോര്‍ട്‌സ് മന്ത്രികാര്യാലയം അഞ്ചു വര്‍ഷം എന്ന ചട്ടം ചൂണ്ടിക്കാട്ടിയതായി സൈന പറയുന്നു.
         ലണ്ടന്‍ ഒളിംപിക്‌സിലെ ഓട്ടു മെഡല്‍ ജേതാവും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമാണ് സൈന. ഇപ്പോള്‍ ലോകത്തിലെ നാലാം നമ്പര്‍ താരമാണ്. സുശീല്‍ കുമാറും നിസ്സാരനല്ല. 2008ല്‍ ബെയ്ജിങ് ഒളിംപിക്‌സില്‍ ഓട്, തുടര്‍ന്ന് ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളി 2010 ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം തുടങ്ങിയ നേട്ടങ്ങളുടെ ഉടമയാണ് ഈ ഗുസ്തിക്കാരന്‍. സ്‌പോര്‍ട്സ് മന്ത്രികാര്യാലയം ഇനി എന്തു ചെയ്യും? കാത്തിരുന്നു കാണുക.