സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ്; ഓര്‍ഡിനന്‍സിന് സ്റ്റേയില്ല..

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ എംബിബിഎസ് പ്രവേശനത്തിലെ ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഫീസ് ഘടനയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നായിരുന്നു മാനേജ്മെന്റുകളുടെ ആവശ്യം.
ഓര്‍ഡിനന്‍സ് ഇറക്കാന്‍ വൈകിയതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാറിന് ആശ്വാസം നല്‍കുന്നതാണ് കോടതിയുടെ ഉത്തരവ്. നിലവിലുള്ള ഫീസ് ഘടനയും അലോട്ട്മെന്റ് നടപടികളും തുടരാമെന്നും നിലവിലെ ഫീസില്‍ മാറ്റം വരുമെന്ന കാര്യം വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഓര്‍ഡിനന്‍സിനെതിരെ ഇനി സുപ്രീംകോടതിയെ സമീപിക്കുമെന്ന് മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന് വ്യക്തമാക്കി. എന്നാല്‍ കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി എംഇഎസ് അറിയിച്ചിട്ടുണ്ട്.
- പെമ്പിള്ളേര്‍ക്കൊക്കെ ഓനിപ്പോ അങ്കിളല്ലേ..അങ്കിളിന്റെ ടീസര്‍ കാണാം
- സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി
- സ്വദേശി വല്‍ക്കരണം: എണ്ണ- പ്രകൃതിവാതക മേഖലയില്‍ 1500പേര്‍ക്ക് നിയമനം
- പന്തുചുരണ്ടല്‍ വിവാദം: സ്മിത്തിനും വാര്‍ണര്‍ക്കും ഒരുവര്‍ഷത്തെ വിലക്ക്
- ബൈക്കില്‍ ലോകം ചുറ്റി;സഞ്ചരിച്ചത് അഞ്ച് ഭൂഖണ്ഡങ്ങളിലായി 68000 കിലോമീറ്റര്‍