• 23 Nov 2017
  • 08: 54 AM
Latest News arrow

മകനു വേണ്ടി മുകേഷും സരിതയും ഒന്നിച്ചു....ഒപ്പം അനുഗ്രഹവും

നടനും എംഎല്‍എയുമായ മുകേഷിന്റെയും സരിതയുടെയും മകന്‍ ശ്രാവണ്‍ നായകനാകുന്ന ആദ്യചിത്രത്തിന്റെ സ്വിച്ച് ഓണ്‍ ചടങ്ങിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്തത്. പരസ്പരം നിയമപരമായി വേര്‍പിരിഞ്ഞ ശേഷം ഇവര്‍ ആദ്യമായാണ് ഒരുമിച്ചൊരു വേദി പങ്കിടുന്നത്.

ശ്രാവണ്‍ നായകനാകുന്ന ആദ്യചിത്രമായ കല്ല്യാണത്തിന്റെ സ്വിച്ചോണ്‍ കര്‍മം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രാജേഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാംസ്‌കാരിക മന്ത്രി എകെ ബാലന്‍, മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക, അമ്മ വിജയകുമാരി, ചിത്രത്തിലെ നായിക അഹാന, മധു, രാഘവന്‍, ശ്രീനിവാസന്‍, ഷാജി കൈലാസ്, ആനി, വിജിതമ്പി, മണിയന്‍പിളള രാജു, സുരേഷ് കുമാര്‍, മേനക, രഞ്ജിത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ദിലീപിന്റെ അറസ്റ്റുമായി സംബന്ധിച്ച് വിവാദം കത്തിനില്‍ക്കുമ്പോഴാണ് ചടങ്ങ്. കേസില്‍ മുകേഷിനെയും ചോദ്യം ചെയ്യുമെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.