• 23 Nov 2017
  • 08: 51 AM
Latest News arrow

ബാണാസുര സാഗര്‍ ഡാമില്‍ നാല് പേരെ കാണാതായി...

വയനാട്: വയനാട് ബാണാസുര സാഗര്‍ ഡാമില്‍ നാല് പേരെ കാണാതായി. കൊട്ടത്തോണിയില്‍ മീന്‍ പിടിക്കാന്‍ പോയവരെയാണ് കാണാതായത്. മീന്‍ പിടിക്കാനിറങ്ങിയ ഏഴ് പേരില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു. കാണായതായ കോഴിക്കോട് തുഷാരഗിരി സ്വദേശികളായ സച്ചിന്‍, ബിനു, മെല്‍വിന്‍ , പ്രദേശവാസിയായ സിങ്കോണ എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സും വനപാലകരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ഏഴ് പേര്‍ അപകടത്തില്‍പെട്ടിരുന്നു മൂന്ന് പേരെ രക്ഷപ്പെടുത്തി എന്നാണ് അറിയുന്നത്.