• 22 Feb 2018
  • 02: 19 PM
Latest News arrow

വെയിലിന് ഒരു കുടയുമായി ദുബൈ നഗരസഭ

ദുബൈ: കടുത്ത ചൂടില്‍ കാല്‍നട യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക് ദുബൈ നഗരസഭയുടെ ആശ്വാസ നടപടിയായി വെയിലിന് ഒരു കുട. വെയിലില്‍ നിന്ന് രക്ഷനല്‍കുന്ന ഉന്നത നിലവാരമുള്ള കുടകള്‍ സൗജന്യമായി നല്‍കുകയാണ് നഗരസഭ. നനഗരസഭ ജീവനക്കാരാണ് ഞായറാഴ്ച കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിെന്റ ഭാഗം കൂടിയായി കുട വിതരണം തുടങ്ങിയത്. മെട്രോ സ്‌റ്റേഷനിലും പാര്‍ക്കുകളിലും കടല്‍ത്തീരങ്ങളിലുമാണ് കുടകള്‍ വിതരണം ചെയ്യുന്നത്. ചൂടിനെ മറികടക്കാന്‍ ദുബൈ നഗരസഭ നിങ്ങളുടെ കൂടെയുണ്ട് കാരണം നിങ്ങള്‍ സന്തോഷത്തിെന്റ ദുബൈയിലാണ് എന്ന്? പറഞ്ഞുകൊണ്ടാണ് കുട വിതരണം. ദിവസവും രാവിലെയുള്ള മണിക്കൂറുകളിലാണ് കുട വിതരണം നടക്കുന്നത്. ദേരയിലെ നഗരസഭ ആസ്ഥാനത്തിന് മുന്നിലും കുട വിതരണമുണ്ട്.