• 23 Nov 2017
  • 08: 59 AM
Latest News arrow

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് കണ്ടെത്തി.. ദൃശ്യങ്ങളില്ലെന്ന് സൂചന

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് പോലീസ് പിടിച്ചെടുത്തതായി സൂചന. ഒളിവിലായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിന്റെ കൈയില്‍നിന്നാണ്  മെമ്മറി കാര്‍ഡ് പിടിച്ചെടുത്തത്. എന്നാല്‍ നിലവില്‍ മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളൊന്നുമില്ല. ഈ കാര്‍ഡിലാണോ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞതാണോ എന്നും വ്യക്തമല്ല. ഇതിനായി  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. 
ഫോണും മെമ്മറി കാര്‍ഡും പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നായിരുന്നു പള്‍സര്‍ സുനിയുടെ മൊഴി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ പള്‍സര്‍ സുനി, ദിലീപിന് കൈമാറാനായി പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നാണ് കരുതുന്നത്. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് ജൂനിയറിനെ വിളിച്ചത്.