• 23 Nov 2017
  • 08: 55 AM
Latest News arrow

വീനസിന് പതറി... വിംബിള്‍ഡണ്‍ കിരീടമണിഞ്ഞ് മുഗുരുസെ

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ വിഭാഗം കിരീടം സ്പാനിഷ് താരം ഗാര്‍ബീന്‍ മുഗുരുസയ്ക്ക്. ഫൈനലില്‍ മുതിര്‍ന്ന താരം വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മുഗുരുസെ പരാജയപ്പെടുത്തിയത്.

ആദ്യ സെറ്റ് 75നും രണ്ടാമത്തെ സെറ്റ് 60നും മുഗുരുസെ നേടി. സ്പാനിഷ് താരത്തിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടധാരണമാണിത്. 2016ല്‍ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ മുഗുരസെയുടെ ഗ്രാന്‍സ്ലാം നേട്ടം ഇതോടെ രണ്ടായി. ഒമ്പത് വര്‍ഷങ്ങള്‍ക്കിടെ ആദ്യമായിട്ടായിരുന്നു വീനസ് സിംഗിള്‍സ് ഫൈനലില്‍ എത്തിയത്. ഫൈനലില്‍ ജയിച്ചെങ്കില്‍ വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായം കൂടുന്ന താരം എന്ന ഖ്യാതിയും 37കാരിയായ അമേരിക്കന്‍ താരത്തിന് ലഭിക്കുമായിരുന്നു. 

അതേസമയം പുരുഷവിഭാഗം ഫൈനലില്‍ മൂന്നാം സീഡ് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഏഴാം സീഡ് ക്രൊയേഷ്യന്‍ താരം മരിന്‍ സിലികിനെ നേരിടും.