• 22 Sep 2017
  • 08: 05 AM
Latest News arrow

മികച്ച ക്ഷീര സഹകരണസംഘത്തിനുളള വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: മലബാറിലെ ഏറ്റവും മികച്ച ക്ഷീര സഹകരണത്തിന് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് കോ ഓപറേറ്റീവ് ബാങ്ക് നല്‍കി വരുന്ന വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഡോ. വര്‍ഗീസ് കുര്യന്റെ പേരിലുളള ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനമായ സെപ്തംബര്‍ 9 ന് സമ്മാനിക്കും.

പാലക്കാട് മുതല്‍ കാസര്‍ക്കോട് വരെയുളള ആറു ജില്ലകളിലെ പ്രവര്‍ത്തനമികവ് തെളിയിച്ച ക്ഷീരകര്‍ഷക സംഘങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. സംഭരിച്ച പാലിന്റെ അളവ്, കര്‍ഷകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍, പാലിന്റെ ഗുണന്മേമ വര്‍ധിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ തുടങ്ങിയവും വിലയിരുത്തും. ക്ഷീരവിക സനവകുപ്പ് ഡയറക്ടറുടെ സാക്ഷ്യപത്രത്തോടു കൂടിയാണ് അപേക്ഷിക്കേണ്ടത്.

കോഴിക്കോട്ടു സ്വദേശിയായ വര്‍ഗീസ് കുര്യന്‍ ഇന്ത്യയുടെ പാല്‍ക്കാരനായാണ് അറിയപ്പെടുന്നത്. അമൂല്‍ കുര്യനെന്ന പേരിലും വര്‍ഗീസ് കുര്യനെ വിശേഷിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ സ്മരാണാര്‍ത്ഥം നാലാം തവണയാണ് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് ബാങ്ക് അവാര്‍ഡ് നല്‍കി വരുന്നത്.