• 21 Jul 2017
  • 12: 00 AM
Latest News arrow

ബസില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം ; മലയാള സിനിമയ്ക്ക് തീവ്രഹിന്ദു സംഘടനകളുടെ ഭീഷണി

ബെംഗലൂരു: മലയാള സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി ബസ്സില്‍ പാക്കിസ്താന്റെ രാഷ്ട്രപതി മുഹമ്മദലി ജിന്നയുടെ ചിത്രം വെച്ചതിന് സിനിമയുടെ ചിത്രീകരണത്തിന് തീവ്രഹിന്ദുത്വ സംഘടനകളുടെ ഭീഷണി. 
നവാഗത സംവിധായകനായ ജൂബിത്തിന്റെ 'ആഭാസ്'  എന്ന സിനിമയ്ക്കാണ് ഭീഷണി. ഇതേതുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ്. 
ഡൊമോക്രസി എന്ന പേരിട്ടിരിക്കുന്ന പച്ച ബസ്സിന്റെ പിന്നിലായാണ് ജിന്നയുടെ ചിത്രം ഒട്ടിച്ചുവെച്ചിട്ടുള്ളത്. പച്ച ബസ്സിന് പുറമെ ചുവപ്പ് നിറത്തിലുള്ള ബസ്സില്‍ കാള്‍ മാക്‌സിന്റെ ചിത്രവും നീല നിറമുള്ള ബസ്സില്‍ അംബ്ദേകറിന്റെയും കാവി നിറമുളള ബസ്സില്‍ ഗോഡ്‌സേയുടെയും വെളുത്ത ബസ്സില്‍ ഗാന്ധിയുടേയും ചിത്രവുമുള്ള ബസ്സുകളും ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്നു. 
റിമ കല്ലിങ്കല്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ശീതള്‍ ശ്യാം എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.