• 22 Sep 2017
  • 08: 07 AM
Latest News arrow

ദിലീപിന്റെ അറസ്റ്റും കൊടിയേരിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റും

നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ദേശാഭിമാനിയിലൂടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പിണറായി സര്‍ക്കാരിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. വെള്ളിത്തിരയിലെ കറുപ്പ് എന്ന പേരില്‍ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തില്‍ പോലീസ് നടപടി എല്‍.ഡി.എഫിന്റെ സല്‍പേര് വര്‍ദ്ധിപ്പിച്ചു എന്നാണ് കൊടിയേരി പറയുന്നത്. ഏത് കൊലകൊമ്പനായാലും കുറ്റം ചെയ്താല്‍ അഴിയെണ്ണുമെന്ന സൂചനയാണ് ഇതെന്നും കൊടിയേരി പറഞ്ഞു വെയ്ക്കുന്നു. 

പോലീസിന്റെ പ്രഥമാന്വേഷണ റിപ്പോര്‍ട്ട് അതേ പോലെ കൊടിയേരി വിശ്വസിക്കുന്നു എന്ന് ലേഖനത്തിലുടനീളം വ്യക്തമാണ്. സാധാരണ പ്രതികളിലവസാനിക്കുമായിരുന്ന ഒരു കേസ് പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണ് ജനപ്രിയ നടന്റെ അറസ്റ്റില്‍ അവസാനിച്ചതെന്നും ലേഖനം പറയുന്നു. അന്വേഷണത്തിന് നേതൃത്വം നല്‍കിയ എ.ഡി.ജി.പി സന്ധ്യയെയും, ഐ.ജി ദിനേന്ദ്ര കശ്യപിനേയും അഭിനന്ദിക്കുന്നുമുണ്ട് കൊടിയേരി. വെള്ളിത്തിരയില്‍ കറുപ്പ് പടരാന്‍ അനുവദിക്കരുതെന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്.