• 21 Jul 2017
  • 12: 00 AM
Latest News arrow

വിംബിള്‍ഡണ്‍ വനിതാവിഭാഗത്തില്‍ വീനസ് -മുഗുരസെ ഫൈനല്‍

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ വിഭാഗം ഫൈനലില്‍ അമേരിക്കയുടെ വീനസ് വില്ല്യംസും സ്‌പെയിനിന്റെ ഗാര്‍ബിന്‍ മുഗുരസെയും ഏറ്റുമുട്ടും. 

അഞ്ച് വട്ടം ചാമ്പ്യനായ വീനസ് ബ്രിട്ടന്റെ ജൊഹാന കോണ്ടയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തപ്പോള്‍ മുഗുരസെ സ്ലൊവാക്യയുടെ സീഡില്ലാ താരം മഗ്ദലേന റൈബറിക്കോവയെ അനായാസം മറികടന്നു. പത്താം സീഡായ വീനസ് 64, 62 എന്ന സ്‌കോറിനാണ് കോണ്ടയെ മറികടന്നത്. അതേസമയം രണ്ടാം സെമിയില്‍ ഏകപക്ഷീയ വിജയത്തോടെയാണ് മുഗുരസെ കലാശപ്പോരിന് അര്‍ഹത നേടിയത്. 65 മിനിട്ട് മാത്രം നീണ്ട മത്സരത്തില്‍ ഒന്നുപൊരുതാന്‍ പോലും സ്ലൊവാക്യന്‍ താരത്തിന് സാധിച്ചില്ല. 

പുരുഷ വിഭാഗം ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം. ഇന്ന് നടക്കുന്ന സെമി ഫൈനലുകളില്‍ ഏഴുവട്ടം ചാമ്പ്യനായ സ്വിസ് താരം റോജര്‍ ഫെഡറര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസി ബെര്‍ഡിച്ചിനെ നേരിടും.