• 23 Nov 2017
  • 09: 00 AM
Latest News arrow

ആക്രമണത്തിനിരയായ നടിയുടെ പേര് പരാമര്‍ശിച്ചു; കമല്‍ഹാസനെതിരെ ദേശീയ വനിതാകമ്മീഷന്‍ നോട്ടീസയച്ചു

ചെന്നൈ: വാര്‍ത്താസമ്മേളനത്തിനിടെ ആക്രമണത്തിനിരയായ നടിയുടെ പേര് പരാമര്‍ശിച്ചതിനാല്‍ നടന്‍ കമലഹാസനെതിരെ ദേശീയ വനിതാകമ്മീഷന്‍ നോട്ടീസയച്ചു. പേര് പറയുന്നത് നിയമവിരുദ്ധമല്ലേ.. എന്ന് മാധ്യമപ്രവര്‍ത്തകര്‍ കമലഹാസനോട് ചോദിച്ചിരുന്നു. എന്നാല്‍ എന്തിനാണ് പേര് മറച്ചുവെക്കുന്നതെന്നും അവരെ ദ്രൗപതിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെയാകാമെന്നായിരുന്നു കമലഹാസന്റെ മറുപടി. 

നടിയെന്ന നിലയിലല്ല, സ്ത്രീയെന്ന നിലയിലാണ് അവരെ കാണുന്നതെന്നും നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു. നടിമാരുടെ മാത്രമല്ല, ഓരോരുത്തരുടേയും സുരക്ഷ തനിക്ക് പ്രധാനമാണ്. എല്ലാവരും സുരക്ഷിതമായി പുറത്തുപോകുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ആത്മാഭിമാനമുള്ള പുരുഷന്‍മാര്‍ സ്ത്രീകളെ സംരക്ഷിക്കണമെന്നേ കരുതുകയുള്ളുവെന്നും കമലഹാസന്‍ ചൂണ്ടിക്കാട്ടിയിരുന്നു.