• 22 Sep 2017
  • 08: 05 AM
Latest News arrow

പ്രവാസി വോട്ട്; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

ന്യൂഡല്‍ഹി: പ്രവാസി വോട്ടില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. നിയമ ഭേദഗതിയാണോ ചട്ട ഭേദഗതിയാണോ വേണ്ടതെന്ന് അറിയിക്കണം. തീരുമാനം അനന്തമായി നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ല. ഒരാഴ്ച്ചക്കകം നിലപാടറിയിക്കണമെന്നും സുപ്രീംകോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. പ്രവാസി വോട്ടിനുള്ള നിയമ ഭേദഗതി കൊണ്ടുവരികയാണെങ്കില്‍ മൂന്നുമാസത്തിനുള്ളില്‍ നടപ്പിലാക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിരുന്നു. 
ഒരു കോടിയോളം പ്രവാസികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നത്. ഇവരില്‍ 24,348 ആളുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുവാദം നല്‍കുകയാണെങ്കില്‍ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാകാന്‍ പ്രവാസികള്‍ക്ക് സാധിക്കും.