• 22 Sep 2017
  • 07: 57 AM
Latest News arrow

കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജ് തിരിച്ചെത്തി..

കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ അപ്രത്യക്ഷമായ കാവ്യമാധവന്റെ ഫേസ്ബുക്ക് വീണ്ടും ആക്ടിവേറ്റായി. പേജിലുണ്ടായിരുന്ന മേശം കമന്റുകളെല്ലാം തന്നെ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കാവ്യയുടെ ഫേസ്ബുക്ക് അപ്രത്യക്ഷമായത്. ഞായറാഴ്ച്ച വരെ സജീവമായിരുന്ന പേജില്‍ ലക്ഷ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ വസ്ത്ര മോഡലുകളായിരുന്നു കാര്യമായി പോസ്റ്റ് ചെയ്തിരുന്നത്. 

യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടി കാവ്യ മാധവനെയും അമ്മ ശ്യാമളയേയും ചോദ്യം ചെയ്യുമെന്ന് ഇന്ന് വാര്‍ത്തകളുണ്ടായിരുന്നു. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച് ഇരുവര്‍ക്കും അറിവുണ്ടായിരുന്നോയെന്നു കണ്ടെത്തുന്നതിനാണ് ചോദ്യം ചെയ്യല്‍.