• 20 Jul 2017
  • 11: 59 PM
Latest News arrow

ഇവള്‍ ക്രീസിലെ പെണ്‍പുലി....

ബ്രിസ്റ്റള്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിഥാലി രാജിന് ലോകറെക്കോഡ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമെന്ന റെക്കോഡാണ് മിഥാലി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ റെക്കോഡ് സ്‌കോറിലെത്തിയത്. 
ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ഷാര്‍ലെറ്റ് എഡ്‌വാര്‍ഡ്‌സിന്റെ പേരിലുള്ള റെക്കോഡാണ് മിഥാലി മറികടന്നത്. ഷാര്‍ലെറ്റിന്റെ പേരില്‍ 5992 റണ്‍സാണുണ്ടായിരുന്നത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലൂടെ മിഥാലി 6000 റണ്‍സ് മറികടന്നു. 
6000 റണ്‍സിലെത്താന്‍ ഷാര്‍ലെറ്റിനേക്കാള്‍ 16 ഇന്നിങ്‌സ് കുറച്ചാണ് മിഥാലി കളിച്ചതെന്നതും ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇരട്ടിമധുരം നല്‍കുന്നു. മിഥാലി 183 മത്സരങ്ങളെടുത്തപ്പോള്‍ ഷാര്‍ലെറ്റ് 191 മത്സരങ്ങളില്‍ നിന്നാണ് 5992 റണ്‍സിലെത്തിയത്. 4844 റണ്‍സുമായി ഓസ്‌ട്രേലിയന്‍ താരം ബെലിന്‍ഡ ക്ലര്‍ക്കാണ് മൂന്നാമത്.