• 22 Apr 2018
  • 10: 11 AM
Latest News arrow

ദുബായില്‍ 550 കോടി ദിര്‍ഹത്തിന്റെ ഫുഡ് പാര്‍ക്ക് വരുന്നു

ദുബായ്: നൂതനമായ ആശയങ്ങളും വികസന സംരംഭങ്ങളും അതിശയിപ്പിക്കുന്ന വേഗത്തില്‍ നടപ്പാക്കുന്ന നഗരമാണ് ദുബായ്. ഭക്ഷ്യവ്യവസായത്തിന്റെ വികസനത്തിനായി 5.5 ബില്യണ്‍ ദിര്‍ഹം (550 കോടി) ചെലവില്‍ ഫുഡ് പാര്‍ക്ക് നിര്‍മ്മിക്കാനൊരുങ്ങുകയാണ് ദുബായ്. ആദ്യമായാണ് ഇത്തരത്തില്‍ ഭക്ഷ്യ വ്യവസായത്തിന്റെ വളര്‍ച്ചക്കായി ഒരു സംരംഭം നിലവില്‍ വരുന്നത്. 

ഭക്ഷണവുമായി ബന്ധപ്പെട്ട വിവിധ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു ഒരു കുടക്കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം. 48 ദശലക്ഷം ചതുരശ്ര അടി സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന അത്യാധുനിക സജ്ജീകരണങ്ങളുള്ള സമുച്ചയമാകും ദുബായ് ഫുഡ് പാര്‍ക്ക്. 

പാക്കേജിങ് , സംഭരണം, ട്രേഡിങ്ങ് തുടങ്ങി ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. പദ്ധതിയിലെ 11 ദശലക്ഷം ചതുരശ്രഅടി സ്ഥലം പുനര്‍കയറ്റുമതി പിന്തുണക്കുന്നതിനായി ഒരുക്കുന്ന പ്രത്യേക ഫ്രീ സോണ്‍ ആയിരിക്കുമെന്നും ദുബായ് മീഡിയ ഓഫീസ് ട്വിറ്റര്‍ പേജ് വഴി അറിയിച്ചു.