• 23 Nov 2017
  • 09: 00 AM
Latest News arrow

രവിശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍...2019 ലോകകപ്പ് വരെ...

മുംബൈ: രവിശാസ്ത്രിയെ ഇന്ത്യന്‍ ക്രിക്ക്റ്റ് ടീമിന്റെ പരിശീലകനായി പ്രഖ്യാപിച്ചു. 2019 ലോകകപ്പ് വരെയാകും രവിശാസ്ത്രി ടീമിന്റെ പരിശീലകസ്ഥാനത്തുണ്ടാവുകയ ക്രിക്കറ്റ് ഉപദേശക സമിതിയാണ് രവിശാസ്ത്രിയെ തെരഞ്ഞെടുത്തത്. ബി.സി.സി.ഐ ഭാരവാഹികളുടെ നിര്‍ദേശപ്രകാരം നായകന്‍ കോഹ്‌ലിയുമായു ചര്‍ച്ച നടത്തിയതിന് ശേഷമാണ് പ്രഖ്യാപനമുണ്ടായത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ കോഹ്‌ലിയുമായുളള ചര്‍ച്ചയ്ക്ക് ശേഷം  പ്രഖ്യാപിക്കുമെന്ന് സൗരവ്വ് ഗാംഗുലി അറിയിച്ചിരുന്നു. കോച്ചിനെ തെരഞ്ഞെടുക്കുന്നതിനുളള അഭിമുഖത്തിന് ശേഷം നടന്ന വാര്‍ത്തസമ്മേളനത്തിലാണ് ഗാംഗുലി ഇക്കാര്യം അറിയിച്ചത്. രവിശാസ്ത്രി, വീരേന്ദ്ര സേവാഗ് അടക്കമുള്ള അഞ്ച് പേരെയാണ് ഇന്ന് അഭിമുഖം നടത്തിയത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷമണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് അഭിമുഖം നടത്തിയത്. നായകന്‍ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് അനില്‍കുബ്ലെ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ പരിശീലകനെ തേടിയത്്. നേരത്തെ ഇന്ത്യന്‍ ടീം പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുള്ള രവിശാസ്ത്രിയ്ക്ക് മുന്‍തൂക്കമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം നായകന്‍ വിരാട് കോഹ്‌ലിയുടെ താല്‍പ്പര്യവും പുതിയ കോച്ചിനെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമായി്. രണ്ടാം സ്ഥാനത്തുള്ള വീരേന്ദര്‍ സേവാഗിന് പരിശീലകനായി മുന്‍പരിചയമില്ലാത്തതാണ് പ്രതികൂലമായത്്.