• 23 Nov 2017
  • 09: 02 AM
Latest News arrow

കളിക്കൂട്ടുകാരനെ തനിച്ചാക്കി കുഞ്ഞു മാലാഖ യാത്രയായി... കണ്ടുനിന്നവരുടെ കണ്ണുനിറഞ്ഞു

കുഞ്ഞുമലാഖയെ പോലെ തന്റെ ആത്മസുഹൃത്തിന്റെ കൈ പിടിച്ച് രണ്ടാഴ്ച മുമ്പാണ് അഞ്ചു വയസുകാരിയായ ഏലി പാറ്റേണ്‍ പുതിയ ജീവിതത്തിന്റെ പടവുകള്‍ കയറിയത്. ചുറ്റിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ഇവരുടെ കുഞ്ഞുവിവാഹത്തിന് സാക്ഷിയായി. ന്യൂറോ ബ്ലാസ്റ്റോമ എന്ന മാരകമായ കാന്‍സര്‍ രോഗം അവളെ ബാധിച്ചപ്പോഴും തന്റെ ഏറ്റവും വലിയ ആഗ്രഹം കളിക്കൂട്ടുകാരനായ ഹാരിസന്‍ ഗ്രയറിനെ വിവാഹം കഴിക്കുകയെന്നതായിരുന്നു. 

രണ്ടു വയസുളളപ്പോഴാണ് ഏലിയ്ക്കു കാന്‍സര്‍ രോഗം പിടിപ്പെടുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ആവുന്നത്ര പണം പിരിച്ച് തന്റെ മകള്‍ക്ക് ഗെയ്ല്‍ മികച്ച ചികിത്സ നല്‍കി. ഒട്ടേറെ കീമോതെറാപ്പികളും ശസ്ത്രക്രിയകളും ഏലിയുടെ തലമുടിയെല്ലാം നഷ്ടപ്പെട്ടിരുന്നു. ഒടുവില്‍ അവസാന പ്രതീക്ഷയും ഡോക്ടര്‍ന്മാര്‍ കൈവിട്ടതോടെ അവളുടെ ആഗ്രഹം നടത്തി കൊടുക്കാന്‍ ആ അമ്മ നിര്‍ബന്ധിതയായി. 

അങ്ങനെ ജൂണ്‍ 18 ന് ആറു വയസു മാത്രം പ്രായമുളള ഹാരിസനെ ഏലി സ്വന്തമാക്കുകയായിരുന്നു. സ്‌കോട്ട്‌ലന്റിലെ ഫോറസില്‍ നടന്ന വിവാഹത്തില്‍ നൂറുകണക്കിന് പേര്‍ തേങ്ങലടക്കിയാണ് പങ്കെടുത്തത്. വിവാഹമോതിരത്തിന് പകരം പരസ്പരം ബ്രേസ് ലെറ്റുകള്‍ കൈമാറി. ചുറ്റിലും നിന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോടപ്പം ചുവടുകള്‍ വെച്ചപ്പോഴും ചെറിയൊരു ക്ഷീണം അവളുടെ മുഖത്തുണ്ടായിരുന്നു. ഒടുവില്‍ ജൂലൈ ഒന്നിന് രോഗം മൂര്‍ഛിച്ച് തന്റെ കളികൂട്ടുക്കാരനെ തനിച്ചാക്കി അവള്‍ പോയി....