• 22 Sep 2017
  • 08: 05 AM
Latest News arrow

എനിക്കിനിയും ചുളളിക്കാട് എഴുതിയ കവിതയിലെ ഗൗരിയാകാന്‍ കഴിയും....കെ ആര്‍ ഗൗരിയമ്മയ്ക്ക് തൊണ്ണൂറ്റിയൊന്‍പതാം പിറന്നാള്‍

ആലുവ: രാഷ്ട്രീയത്തറവാട്ടമ്മ കെ.ആര്‍.ഗൗരിയമ്മ്ക്ക് ഇന്ന് തൊണ്ണൂറ്റിയൊന്‍പതാം പിറന്നാളാഘോഷം. ചാത്തനാട് റോട്ടറി ഹാളിലാണ് ആഘോഷം. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൂട്ടി ആശംസനേരാനെത്തിയിരുന്നു.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിക്കുമ്പോള്‍ ഗൗരിയാകാന്‍ എനിക്ക് മടിയില്ല. സര്‍ക്കാര്‍ ഉണരണം. എനിക്കിനിയും ചുള്ളിക്കാട് എഴുതിയ കവിതയിലെ ഗൗരിയാകാന്‍ കഴിയും'മെന്ന് ഗൗരിയമ്മ വ്യക്തമാക്കി. സി.പി.എമ്മില്‍നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് കേരളരാഷ്ട്രീയം ഇളകിമറിയുന്ന ഘട്ടത്തിലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ഗൗരി' എന്ന കവിത പുറത്തുവന്നത്. അതിലെ, 'കരയാത്ത ഗൗരി, തളരാത്ത ഗൗരി കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളി' എന്നീങ്ങനെ വരികള്‍ പ്രകടനങ്ങളില്‍ വായ്ത്താരിയായി.

തിരഞ്ഞെടുപ്പു കമ്മിഷന്‍ അനുമതി നല്‍കിയിരിക്കുന്നത് എന്റെ നേതൃത്വത്തിലുള്ള ജെ.എസ്.എസ്സിനു മാത്രമാണെന്നും മുഖ്യമന്ത്രിയാകാത്തതിനുപിന്നില്‍ ജാതീയമായ വിവേചനം തന്നെയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നതായി ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു.