• 23 Nov 2017
  • 09: 00 AM
Latest News arrow

എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ എം.വി രാഘവന്റെ പൂര്‍ണ്ണ കായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു

കോഴിക്കോട്: ചൂലൂര്‍ എം.വി ആര്‍ ക്യാന്‍സര്‍ സെന്ററില്‍ എം.വി രാഘവന്റെ പൂര്‍ണ്ണകായ വെങ്കല പ്രതിമ മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി  അനാച്ഛാദനം ചെയ്തു.

കേരളത്തിലെ സഹകരണ രംഗത്തിന് പുതിയൊരു ദിശാബോധം നല്‍കിയ ക്രാന്തദര്‍ശിയായ ഭരണാധികാരിയാണ് എം.വി രാഘവനെന്ന് എ.കെ ആന്റണി പറഞ്ഞു. എം.വി ആറിനുളള ഒരു കേരള  രത്‌ന പുരസ്‌കാരമാണ് എം.വി ആര്‍ ക്യാന്‍സര്‍ ആശുപത്രിയെന്നും  ഒരു മാതൃകാ ആതുരശുശ്രൂഷാ സ്ഥാപനമായി ഇത് മാറട്ടെയെന്നും ആന്റണി ആശംസിച്ചു. വിചാരിച്ച കാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള എം.വി ആറിന്റെ കഴിവ് അനിതരസാധാരണമാണെന്ന് അധ്യക്ഷനായ മുന്‍ മഹാരാഷ്ട്ട്ര ഗവര്‍ണര്‍ ശ്രീ.കെ ശങ്കരനാരായണന്‍ പറഞ്ഞു.

പി.പി തങ്കച്ചന്‍ എം.വി ആറിന്റെ ഭാര്യ ജാനകി, സഹോദരി ലക്ഷ്മി, ശില്‍പി വി. മഹേന്ദ്രന്‍ എന്നിവരെ ആദരിച്ചു. എം.കെ രാഘവന്‍ എം.പി, എം.കെ മുനീര്‍ എംഎല്‍എ, പി.ടി.എ റഹീം എംഎല്‍എ, ആര്യാടന്‍ മുഹമ്മദ്, അഡ്വ. പി ശങ്കരന്‍, ജാനകി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.