• 21 Jun 2018
  • 05: 37 PM
Latest News arrow

മാപ്പിളപ്പാട്ട് ഗായകന്‍ ഹമീദ് ഷര്‍വാണി അന്തരിച്ചു...

കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകന്‍ ഹമീദ് ഷര്‍വാണി (65) അന്തരിച്ചു. രോഗ ബാധിനായ അദ്ദേഹം ചെറിയകുമ്പളത്തെ കൂടക്കടവത്തു വീട്ടില്‍ വിശ്രമത്തിലായിരുന്നു. മത ണ്ഡിതനും സാമൂഹ്യ പ്രവര്‍ത്തകനുമായ എം അബ്ദുല്ലക്കുട്ടി മൗലവിയുടെ മകനാണ് ഹമീദ് ഷര്‍വാനി.  'ഉണ്ടോ സഖീ ഒരു കുല മുന്തിരി' എന്ന ഒറ്റ ഗാനത്തോടെ പ്രശസ്തിയിലേക്കുയര്‍ന്ന ഹമീദ് ഷര്‍വാണി  നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഗായകനാണ്. സഹോദരന്‍ റഹീം കുറ്റിയാടിയുടെ വരികള്‍ക്ക് ശബ്ദം നല്‍കി ജനഹൃദയങ്ങള്‍ കീഴടക്കിയ ഹമീദ് ഷര്‍വാണി നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

1975 ല്‍ മികച്ച ശബ്ദത്തിനുള്ള എം.ഇ.എസ് സ്വര്‍ണ മെഡല്‍ ലഭിച്ചു.  കുറ്റിയാടിയില്‍ ആസാദ് കലാമന്ദിര്‍ രൂപീകരിക്കുന്നതിലും അദ്ദേഹം  നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഖബറടക്കം വൈകീട്ട് 4ന് കുറ്റിയാടി ജുമാ മസ്ജിദില്‍.