• 23 Nov 2017
  • 08: 59 AM
Latest News arrow

എം വി ആര്‍ കാന്‍സര്‍ സെന്ററിന്റെ ഇ ടി സ്‌കാനര്‍ മന്ത്രി ജി സുധാകരന്‍ ഉത്ഘാടനം ചെയ്തു

കോഴിക്കോട്:  ചൂലൂര്‍ എം വി ആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥാപിച്ച പി ഇ ടി സ്‌കാനര്‍ മന്ത്രി  ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ആരംഭിച്ച മൂന്നാമത്തെ സംരംഭമായ എം വി ആര്‍ കാന്‍സര്‍ സെന്റര്‍ ചുരുങ്ങിയ കാലയളവിലെ പ്രവര്‍ത്തനം കൊണ്ട് ഏറ്റവും മികച്ചതായി മാറിയിരിക്കുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 രോഗശമനത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും ഉണ്ടാകുമെന്ന് ജി സുധാകരന്‍ അറിയിച്ചു.ആശുപത്രി ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ അധ്യക്ഷനായി. ചാത്തമംഗലം പഞ്ചായത്തംഗം പ്രസാദ് ആലുങ്കല്‍ സംസാരിച്ചു. മന്ത്രിക്ക് കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ടി വി വേലായുധന്‍ ഉപഹാരം സമര്‍പിച്ചു.പി ഇ ടി സ്‌കാനറിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ന്യൂക്ലിയര്‍ മെഡിസിനിലെ ഡോ കെ. ആര്‍. രഞ്ജിത്ത് വിശദീകരിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ ഇ. നാരായണന്‍കുട്ടി വാര്യര്‍ സ്വാഗതവും ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സാജു ജെയിംസ് നന്ദിയും പറഞ്ഞു.