• 23 Nov 2017
  • 08: 58 AM
Latest News arrow

മോയിന്‍കുട്ടി വൈദ്യരുടെ കാവ്യജീവിതം ''ഇശലുകളുടെ സുല്‍ത്താന്‍'' അരങ്ങിലേക്ക്.....

കോഴിക്കോട്: മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യജീവിത്തിന്റെ ദൃശ്യാവിഷ്‌കാരമായ ഇശലുകളുടെ സുല്‍ത്താന്‍ അണിയറയില്‍ ഒരുങ്ങുന്നു. നാടകത്തിന്റെ റിഹേഴ്‌സല്‍ ആരംഭിച്ചു കഴിഞ്ഞു.

മഹാകവിയുടെ ജീവിതത്തെയും പ്രധാന സൃഷ്ടികളായ ഹുസുനുല്‍ ജമാലും ബദറുല്‍ മുനീറും, മലപ്പുറം പടപ്പാട്ട് തുടങ്ങിയ കാവ്യങ്ങളുടെ ദൃശ്യാവിഷ്‌കാരവും ചേര്‍ന്നാണ് നാടകം വേദിയിലെത്തുന്നത്.

ഓഗസ്റ്റ് 19, 20 തിയ്യതികളില്‍ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നാടകത്തിന്റെ ആദ്യ അവതരണം നടക്കും. നാടകത്തിന്റെ ദൃശ്യഭാഷയില്‍ ദഫ്, അറബനമുട്ട്, കോല്‍ക്കളി, വട്ടക്കളി തുടങ്ങിയ  മാപ്പിള കലാരൂപങ്ങളും കോര്‍ത്തിണക്കുന്നുണ്ട്.  ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നൂറോളം കലാകാരന്‍ന്മാരെ അരങ്ങിലും അണിയറയിലും അണിനിരത്തിയാണ് നാടകം അവതരണത്തിനെത്തുന്നത്. ശബ്ദവിന്യാസത്തിനായി ഏറ്റ് ട്രാക്ക് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. 

കോഴിക്കോടിലെ റിഥം ഹൗസ് പെര്‍ഫോമിങ് ആര്‍ട്ട് ഗ്രൂപ്പാണ് നാടകം അരങ്ങിലെത്തിക്കുന്നത്. നാടകത്തിന്റെ രചനയും സംവിധാനവും പ്രശസ്ത സംവിധായകനും നാടകകൃത്തുമായ ശ്രീജിത്ത് പൊയില്‍കാവ് നിര്‍വഹിക്കും.

മീര്‍ഷാദ്, അഷിത, ഷൈജു ഒളവണ്ണ, ധീരജ്, സുധാകരന്‍ ചൂലൂര്‍, റിന്‍സി, റീന, ഋത്വിക് ശ്രീകുമാര്‍ തുടങ്ങിയവരാണ് അഭിനേതാക്കളായെത്തുന്നത്. ശ്രീകുമാര്‍ പ്രീജിയാണ് നാടകത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍. ബാപ്പു വെളളിപറമ്പ്, കോഴിക്കോട് അബൂബക്കര്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സത്യജിത്ത് ആര്‍ട്ടിസ്റ്റ് സുജാതന്‍, സിറാജ് ദുബൈ തുടങ്ങീ കലാകാരന്മാരാണ് നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.