ഷഹ്സാദിന് ഓസ്കാര്‍ നല്‍കണമെന്ന് ട്രോളര്‍മാര്‍; ചിരിയടക്കാനാകാതെ സോഷ്യല്‍ മീഡിയ

പോര്‍ട്ട് എലിസബത്ത്: പാക് താരം അഹമ്മദ് ഷഹ്സാദിനെ ട്രോളി സോഷ്യല്‍ മീഡിയ. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ നടന്ന സംഭവമാണ് ട്രോളര്‍മാര്‍ക്ക് ചാകരയായത്. കളിക്കിടെ വെസ്റ്റിന്‍ഡീസ് താരത്തെ പുറത്താക്കാന്‍ ശ്രമിച്ച ഷഹ്സാദ് ആ താരവുമായി കൂട്ടിയിടിച്ച് വീണു. തുടര്‍ന്ന് എഴുന്നേല്ക്കാന് പറ്റാതെ പരിക്കേറ്റവനെപ്പോലെ ഷഹ്സാദ് നിലത്തു തന്നെ കിടന്നു. ഇതോടെ സ്ട്രക്ച്ചര്‍ കൊണ്ടുവന്ന് അതില്‍ കിടത്തി കളിക്കളത്തിന് പുറത്ത് താരത്തെ എത്തിക്കുകയും അവിടെ നിന്ന് ആമ്പുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. കഴുത്തില്‍ വളയമെല്ലാം ചുറ്റിയായിരുന്നു ഈ യാത്ര.
എന്നാല്‍ 'ഗുരുതരമായി പരിക്കേറ്റ്' ആശുപത്രിയിലേക്ക് കൊണ്ടുപോയ ഷഹ്സാദിന് കളിയുടെ 11-ാം മിനിറ്റില്‍ വീണ്ടും ഗ്രൗണ്ടില്‍ കണ്ടതോടെയാണ് സംഗതിയുടെ 'ഗുട്ടന്‍സ്' ഏവര്‍ക്കും പിടികിട്ടിയത്. ഷഹ്സാദിന് പ്രത്യേകിച്ച് പരിക്കൊന്നും ഇല്ല എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതോടെ പോയ വേഗത്തില്‍ ഷഹ്സാദ് തിരികെ കളിക്കളത്തിലെത്തി.
ഇതോടെ ഷഹ്സാദിനെതിരെ പരിഹാസവര്‍ഷവുമായി നിരവധി പേരാണ് ട്വിറ്ററില്‍ സജീവമായത്. മുന്‍ പാകിസ്താന് ക്രിക്കറ്റര്‍ ഫൈസല്ഖാന് വരെ ഷഹ്സാദിനെ ട്രോളിയവരില്‍ ഉള്‍പ്പെടും. ഷഹ്സാദിന് ഓസ്ക്കാര്‍ നല്‍കണമെന്നും തനിക്ക് ചിരിയടക്കാനാകുന്നില്ലെന്നുമാണ് ഫൈസല്‍ ഇഖ്ബാല്‍ ട്വിറ്ററില്‍ കുറിച്ചത്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ