• 01 Oct 2023
  • 08: 43 AM
Latest News arrow

'ഇനി ഐഫോണ്‍ വേണോ വേണ്ടല്ലേ'......

രാത്രിയില്‍ ഫോണ്‍ ചാര്‍ജിലിട്ട് കളിക്കുന്ന പുതിയതലമുറ അറിയുന്നുണ്ടോ അതിന്റെ ദോഷങ്ങള്‍. കൗമാരക്കാരിയായ കാറ്റ്‌ലിനും തന്റെ ഐഫോണ്‍ ചാര്‍ജിലിട്ടിലാണ് അപകടം വരുത്തിയത്. മുറിയിലെ ബെഡില്‍  രാത്രിയില്‍ ചാര്‍ജിലിട്ട ആപ്പിള്‍ കമ്പനിയുടെ ഐഫോണില്‍ നിന്നാണ് തീ പടര്‍ന്നത്.   

 രാത്രിയില്‍ ഫോണ്‍ ചാര്‍ജിലിട്ട് മറ്റൊരു മുറിയിലാണ് കാറ്റ്‌ലിന്‍ ഉറങ്ങിയത്. രാവിലെ ഫോണ്‍ എടുക്കാനായി മുറിയില്‍  തിരിച്ചെത്തിയ കാറ്റ്‌ലിന്‍ കാണുന്നത് കത്തിക്കരിഞ്ഞ് കിടക്കുന്ന മുറിയാണ്. ചാര്‍ജിലിട്ട ഫോണും കിടക്കയും, അലമാരയും മറ്റ് ഫര്‍ണിച്ചറുകളും എന്നുവേണ്ട മുറിയിലെ കര്‍ട്ടനുകള്‍ വരെ കത്തി നശിച്ചിരുന്നു. രാത്രിയില്‍ ഏറെ നേരം ഫോണുകള്‍ ചാര്‍ജിലിടുന്നത് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് വ്യക്തമാക്കി.