• 22 Sep 2023
  • 04: 50 AM
Latest News arrow

അത്ഭുതം തോന്നും, ഹിന്ദൂയിസം അടുത്തറിയുമ്പോള്‍

ലോകത്തെ ഏറ്റവും വലിയ മൂന്ന് മതങ്ങളില്‍ ഒന്നാണ് ഹിന്ദു മതം. മതം എന്ന വാക്കു പോലും ഹിന്ദുവിനോട് ചേര്‍ത്ത് വയ്‌ക്കേണ്ട കാര്യമില്ല. കാരണം ഹിന്ദു എന്നത് ഒരു ജീവിതചര്യയാണ്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന മതമായാണ് ഹിന്ദുയിസത്തെ കണക്കാക്കുന്നത്. 10,000 വര്‍ഷത്തിലധികം പഴക്കം ഹിന്ദൂയിസത്തിനുണ്ട്. അതായിത് ഹിന്ദൂയിസത്തിന്റെ വേരുകള്‍ ബിസി 7000 വരെ ആഴ്ന്ന് കിടക്കുന്നു. ഹിന്ദുമതം ഒരേസമയം ഏകദൈവ വിശ്വാസത്തിലും ബഹുദൈവ വിശ്വാസത്തിലും അതേ പോലെ തന്നെ നിരീശ്വര വിശ്വാസത്തിന്റെയും കൂടിച്ചേരലാണ്. മറ്റ് മതങ്ങളില്‍ നിന്നും വ്യത്യസ്തമായി ധനം സമ്പാദിക്കല്‍ പാപമായി കണക്കാക്കുന്നില്ല. സമ്പത്തിനെ വിവിധ രൂപത്തില്‍( ലക്ഷ്മി, കുബേര, വിഷ്ണു) ആരാധിക്കുകയും ചെയ്യുന്നു. 108 ദൈവങ്ങളുണ്ടെന്നാണ് ഹിന്ദു മത വിശ്വാസം. എന്നാല്‍ ഇത് ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരത്തിന്റെ അനുപാതത്തിനും(108* 4000 =360*1200 = 432,000 മൈല്‍) സ്ൂര്യന്റെ വ്യാസത്തിനും ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദുരം (108*10= 360*3 =  1080 മൈല്‍) അല്ലെങ്കില്‍ ചന്ദ്രന്റെ വ്യാസം എന്നിവയ്ക്ക് തുല്യമത്രേ. ഹിന്ദു വിശ്വാസ പ്രകാരം പ്രാര്‍ത്ഥനാ മാലയിലെ മുത്തുകളുടെ എണ്ണവും 108 ആണ്. മറ്റ് മതങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഹിന്ദു മതത്തിന് ഒരു സ്ഥാപകന്‍ ഇല്ല. ഹിന്ദുമതത്തിന് ഒരു ഉത്ഭവും പറയാനില്ല. ശാസ്ത്രത്തിലും ആദ്യകാല യുഗങ്ങളെ കുറിച്ചും സംവദിക്കുന്ന ഏക മതം ഹിന്ദു മതം ആണ്. മ്യൂസിക്കോളജി, പൂജ്യം എന്ന ആശയം(ഒരു നമ്പര്‍ എന്ന നിലയിലും ഒരു സൂചകം എന്ന നിലയിലും)സങ്കലനം, ദശാംശ നമ്പര്‍ സമ്പ്രദായം, പൈതഗോറസ് സിദ്ധാന്തം തുടങ്ങിയവയെല്ലാം വേദങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

മറ്റ് മത വിശ്വാസ പ്രകാരം ലോകവും ലോകത്തിലെ ചരാചരങ്ങളെയും ദൈവമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഹിന്ദു മത വിശ്വാസ പ്രകാരം പരിണാമത്തിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നു. അതായിത് ദശാവതാരം വിശകലനം ചെയ്താല്‍ ആദ്യം വെള്ളത്തില്‍ മാത്രം ജീവിക്കുന്ന മത്സ്യം, പിന്നീട് ഉരഗ വര്‍ഗവും ഉഭയ ജീവിയുമായ ആമ, നാല്‍ക്കാലിയായ വരാഹം, മനുഷ്യനും മൃഗവും ചേര്‍ന്ന നരസിംഹം, കുള്ളനായ വാമനന്‍( പരിണാമ ഘട്ടതിലെ കുറിയ മനുഷ്യന്‍), മഴു ആയുധമാക്കിയ പരശുരാമന്‍( ആദ്യമായി ആയുധം ഉപയോഗിച്ച മനുഷ്യന്‍) എന്നിങ്ങനെ ഡാര്‍വ്വിന്റെ പരിണാമ സിദ്ധാന്തത്തിനോട് നീതി പുലര്‍ത്തുന്ന അവതാര ശ്രേണി. 

ശാസ്ത്രഞ്ജര്‍ മുന്നോട്ട് വയ്ക്കുന്ന ബിഗ് ബാഗ് തിയറി റിഗ്വേദത്തിലും സൂചിപ്പിച്ചിട്ടുണ്ട്. ശൂന്യതയില്‍ നിന്നാണ് സൂര്യന്‍ ഉദ്ഭവിച്ചതെന്നും. അതിന് മുമ്പ് വലിയൊരു പൊട്ടിത്തെറിയുണ്ടായെന്നും റിഗ്വേദത്തിലും സൂചിപ്പിക്കുന്നു. 

വേദങ്ങളിലും മറ്റുമായി അനേകം രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിസി 700 തന്നെ ചൈന, ഗ്രീസ്, റോം, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ നളന്ദ, തക്ഷശില തുടങ്ങിയ ഇന്ത്യയിലെ പ്രശസ്ത സര്‍വ്വകലാശാലകളിലെത്തി ഈ അറിവുകള്‍ നേടിയിരുന്നു. 

ഹിന്ദൂയിസത്തെ കുറിച്ചുള്ള ചില പ്രധാന കാര്യങ്ങള്‍

ഹിന്ദു മതത്തില്‍ മത പരിവര്‍ത്തനം എന്നൊരു ആശയം തന്നെയില്ല. ജന്മനാ ലഭിക്കേണ്ടതാണ് മതം എന്ന വിശ്വാസമാണ് ഹിന്ദൂയിസത്തിലുള്ളത്. ഹിന്ദൂയിസം ഒരു ജീവിത രീതി ആയതിനാല്‍ ഹിന്ദു ആയിരിക്കാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഏതെങ്കിലും ദൈവത്തില്‍ വിശ്വസിക്കുകയോ പ്രത്യേക കര്‍മ്മങ്ങള്‍ ചെയ്യുകയോ ചെയ്യേണ്ടതില്ല. ഹിന്ദൂയിസം പല രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. നേപ്പാള്‍, ബഗ്ലാദേശ്, മ്യാന്‍മാര്‍, മലേഷ്യ, കംബോഡിയ, ഇന്‍ഡോനേഷ്യ, തായ്‌ലാന്റ്, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങിളിലാണ് ഹിന്ദൂയിസം വ്യാപിച്ചത്. 

പുരാതന ഹിന്ദു ക്ഷേത്രങ്ങള്‍ വെറും കെട്ടിടങ്ങള്‍ മാത്രമല്ല. അവ വാസ്തു വിദ്യയുടെ അത്ഭുത കേന്ദ്രങ്ങളും ഊര്‍ജത്തിന്റെ പ്രധാന കേന്ദ്രവുമാണ്. ക്ഷേത്രങ്ങളുടെ പ്രത്യേക നിര്‍മ്മാണ രീതി ഊര്‍ജം പ്രസരിപ്പിക്കാനും അതു വഴി നല്ല ഏകാഗ്രതയും പോസിറ്റീവ് എനര്‍ജിയും ലഭിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. വിവാഹം എന്ന മനുഷ്യ ബന്ധത്തിനും കുടുംബം എന്ന ആശയത്തിനും തുടക്കം കുറിച്ചതും ഹിന്ദൂയിസം ആണ്. ആത്മീയവും ശാരീരികവുമായ ആരോഗ്യത്തിനുവേണ്ടി ലോകം അംഗീകരിച്ച യോഗയ്ക്ക് തുടക്കം കുറിച്ചതും ഹിന്ദു മതം തന്നെ. ഏതാണ്ട് 5000 വര്‍ഷത്തെ പഴക്കമാണ് യോഗയ്ക്ക് കണക്കാക്കിയിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം എന്തെന്നാല്‍ ലോകം സൃഷ്ടിക്കപ്പെട്ടതു പോലെ തന്നെ ലോകത്തിന് ഒരു അവസാനം ഉണ്ടെന്നും ഹിന്ദുമതം വിശ്വസിക്കുന്നു. 4.32 ബില്യണ്‍ വര്‍ഷങ്ങാണ് ലോകത്തിന്റെ ആയുസെന്ന് വിശ്വസിക്കപ്പെടുന്നു. ഈ കണക്ക് മുന്‍നിര്‍ത്തിയാല്‍ ആ ലോകാവസാനം ഏറ്റവും അടുത്തെത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലല്ല. അത് കബോഡിയയിലെ അങ്കോര്‍ ആണ്. ലോകത്തിലെ ഏക ഹിന്ദു രാജ്യമായ നേപ്പാള്‍ സ്ഥാപിച്ചത് നേ മുനി എന്ന പുരോഹിതനാണ്. ഹിന്ദൂയിസത്തില്‍ സ്ത്രീയും പുരുഷനും തുല്യരായാണ് കണക്കാക്കുന്നത്. മാത്രമല്ല, സ്ത്രീയെ ദൈവമായി ആരാധിക്കുകയും ചെയ്യുന്നു. സനാതന ധര്‍മ്മം അഥവാ നിത്യ ധര്‍മ്മ എന്ന വാക്കില്‍ നിന്നാണ് ഹിന്ദുമതം എന്ന വാക്കുണ്ടായിരിക്കുന്നത്.