• 10 Jun 2023
  • 04: 33 PM
Latest News arrow

വിംബിള്‍ഡണ്‍ ഡബിള്‍സ് കിരീടം സെറീന-വീനസ് സഹോദരിമാര്‍ക്ക്

ലണ്ടന്‍: വീനസ് വില്യംസ് -സെറീന വില്യംസ് സഹോദരജോഡി വിംബിള്‍ഡണ്‍ ഡബിള്‍സിലും ജേതാക്കളായി. 

ഒരുമിച്ചുള്ള തങ്ങളുടെ ആറാം വിംബിള്‍ഡണ്‍ കിരീടമാണ് ഇരുവരും നേടിയത്. അഞ്ചാം സീഡായ യാരോസ്ലാവ ഷ്വദോവ -ടൈമിയ ബാബോസ് ജോഡികളെയാണ് വില്ല്യംസ് സഹോദരികള്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്.   സ്‌കോര്‍:  6-3, 6-4.  ഇതിനു മുമ്പ് 2000, 2002, 2008, 2009, 2012 എന്നീ വര്‍ഷങ്ങളിലാണ് വില്ല്യംസ് സഹോദരികള്‍ ഡബിള്‍സ് കിരീടം ചൂടിയത്.ഇരുവരും ചേര്‍ന്നുള്ള 14ആം ഗ്രാന്‍സ്ലാം കീരീടം കൂടിയാണ് ഇത് .

 ഈ നേട്ടം സ്വന്തമാക്കുന്നതിനു  മണിക്കൂറുകള്‍ക്ക് മുമ്പ് സെറീന  വില്യംസ് വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍  ജര്‍മനിയുടെ ആഞ്ജലീന കെര്‍ബിനെ പരാജയപ്പെടുത്തി തന്റെ 22 ആം  ഗ്രാന്‍സ്ലാം കിരീടം നേടി സ്റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തിരുന്നു.