• 10 Jun 2023
  • 03: 55 PM
Latest News arrow

അനില്‍ കുബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍

ന്യൂഡല്‍ഹി: അനില്‍ കുബ്ലെയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന സമിതിയുടേതാണ് തീരുമാനം. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് പരിശീലകനായി കുംബ്ലേ ആദ്യം ഇറങ്ങുന്നത്.

മാധ്യമങ്ങളടക്കമുള്ളവരില്‍ നിന്നും അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് കുംബ്ലേയെ പരിശീലകനായി തിരഞ്ഞെടുത്തതെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. നിലവില്‍ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനാണ് കുംബ്ലേ. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ഉപദേശകനായിരുന്നു.

57 പേരാണ് പരിശീലക സ്ഥാനത്തിനായി അപേക്ഷിച്ചത്. ഇതില്‍ 21 പേരുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് കുംബ്ലേയെ തിരഞ്ഞെടുത്തത്. 6.4 കോടിയാണ് ഇന്ത്യന്‍ പരിശീലകന്റെ ഒരുവര്‍ഷത്തെ പ്രതിഫലം.

അതേസമയം, ബാറ്റിങ്, ബോളിങ് പരിശീലകരെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു. 

ബാറ്റിങ്, ബൗളിങ് കോച്ചുകളെ പിന്നീട് തീരുമാനിക്കുമെന്ന് ബിസിസിഐ അറിയിച്ചു.