• 23 Nov 2017
  • 09: 02 AM
Latest News arrow

ഈ അമ്മമ്മാര്‍ ചെയ്തതാണ് ശരി....

സ്ത്രീകളെയും കുട്ടികളെയും ദുര്‍ബലരെന്നു കണക്കാക്കി പീഡിപ്പിക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഈ അമ്മമ്മാര്‍ കാണിച്ചു തരും. ഇവരെ നിയമത്തിനു മുന്നില്‍ വിട്ടുകൊടുക്കാതെ കുറ്റവാളിയെ പിടിച്ചുകെട്ടി പൊതുസ്ഥലത്തിട്ട് തല്ലിതിമിര്‍ക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയിലെത്തുന്നത്. ഒരു ഇന്ത്യന്‍ ഗ്രാമത്തില്‍ നിന്നുള്ള കാഴ്ച എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഈ വീഡിയോയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.

സ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ കൃത്യമായ ശിക്ഷയോ നിയമനടപടികളോ ഇല്ലാത്തതിനാല്‍ ഇവര്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ഈ പ്രവണതയ്ക്കു തടയിടാനാണ് കുറ്റവാളിയെ നിയമത്തിനു വിട്ടുകൊടുക്കാതെ ഗ്രാമത്തിലെ സ്ത്രീകള്‍ തന്നെ അവനെ കൈകാര്യം ചെയ്തത്.