• 22 Sep 2023
  • 04: 14 AM
Latest News arrow

വി രാജഗോപാല്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനും 'മാതൃഭൂമി'യുടെ മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായ വി രാജഗോപാല്‍ (66) അന്തരിച്ചു. ചൊവ്വാഴ്ച കാലത്ത് കൊച്ചിയില്‍ പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഉച്ചയ്ക്കുശേഷം സ്വദേശമായ കോഴിക്കോട്ടേക്ക് കൊണ്ടുപോകും.

കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തില്‍ വന്ന രാജഗോപാല്‍, പിന്നീട് സജീവരാഷ്ട്രീയം വിട്ട് പത്രപ്രവര്‍ത്തനത്തിലേക്ക് തിരിയുകയായിരുന്നു. 'മാതൃഭൂമി'ക്ക് വേണ്ട് അഞ്ച് ഒളിമ്പിക്‌സ് റിപ്പോര്‍ട്ട് ചെയ്ത രാജഗോപാല്‍ 'ഒരേയൊരു ഉഷ' തുടങ്ങി ഏതാനും സ്‌പോര്‍ട്‌സ് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കോഴിക്കോട് സര്‍വകലാശാല യൂണിയന്റെ ചെയര്‍മാനായിരുന്നു.

മാതൃഭൂമിയില്‍ നിന്ന് വിരമിച്ചശേഷം കൊച്ചിയില്‍ ടിവി ന്യൂ ടെലിവിഷന്‍ ചാനലിന്റെ കണ്‍സള്‍ട്ടിങ് എഡിറ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ കായികതാരങ്ങളെ തെരഞ്ഞെടുക്കുന്ന പാനലില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക അംഗമായിരുന്നു അദ്ദേഹം.

വിജയറാണിയാണ് ഭാര്യ. മക്കള്‍: നിഖില്‍, അഖില്‍. കോഴിക്കോട് മീഞ്ചന്തയിലാണ് ദീര്‍ഘകാലമായി താമസം.