• 21 Jun 2018
  • 05: 25 PM
Latest News arrow

ദേശീയപാതകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാം: സുപ്രീം കോടതി

ദേശീയ പാതകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി വിധിച്ചു. ഏതൊക്കെ ഷാപ്പുകളാണ് തുറക്കേണ്ടതെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു. 

പഞ്ചായത്തുകളില്‍ മദ്യശാല നിരോധനത്തില്‍ ഇളവ് നല്‍കാമെന്ന വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പഞ്ചായത്തുകളിലെ നഗര മേഖലകളില്‍ മദ്യശാലകള്‍ക്ക് ഇളവ് നല്‍കാമെന്ന വിധിയാണ് കള്ളുഷാപ്പുകള്‍ക്കും ബാധമാവുക. 

പഞ്ചായത്തുകളില്‍ മദ്യശാലകള്‍ക്ക് നല്‍കിയ ഇളവില്‍ കള്ളുഷാപ്പുകളേയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കള്ളുഷാപ്പ് തൊഴിലാളികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

നേരത്തെ ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയപ്പോള്‍ 1000ത്തോളം കള്ളുഷാപ്പുകള്‍ പൂട്ടിയിരുന്നു. പിന്നീട് മുന്‍സിപ്പാലിറ്റി പരിധികളില്‍ ഇളവ് നല്‍കിയതോടെ 600ഓളം ഷാപ്പുകള്‍ തുറന്നു. സുപ്രീം കോടതിയുടെ പുതിയ വിധിയോടെ 500ഓളം ഷാപ്പുകള്‍ക്കൂടി തുറക്കുന്നതിനുള്ള വഴി തെളിഞ്ഞു.