• 22 Feb 2018
  • 04: 41 AM
Latest News arrow

പുരുഷന്‍മാര്‍ ബലാത്സംഗവും കൊലപാതകവും ചെയ്യുന്നതിന് പകരം സ്വയംഭോഗം ചെയ്യുന്നതാണ് നല്ലത്; തസ്ലീമ നസ്രിന്‍

ബസില്‍ അടുത്തിരുന്ന് സ്വയം ഭോഗം ചെയ്ത പുരുഷന്റെ വീഡിയോ പുറത്തുവിടുകയും പൊലീസില്‍ പരാതിനല്‍കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍. സ്വയംഭോഗമെന്നത് ഇരയില്ലാത്ത കുറ്റമാണ്. ബലാത്സംഗ സംസ്‌കാരത്തിന്റെ ഈ യുഗത്തില്‍ സ്വയംഭോഗമെന്നത് വലിയ കുറ്റമായി കണക്കാക്കാന്‍ കഴിയില്ല. ബലാത്സംഗവും കൊലപാതകവും ചെയ്യുന്നതിനേക്കാള്‍ പുരുഷന്‍മാര്‍ സ്വയംഭോഗം ചെയ്യുന്നതാണ് നല്ലത്. പൊതു ഇടങ്ങളില്‍ സ്വയംഭോഗം ചെയ്യുന്നത് കുറ്റമാണോ? എന്തായാലും ഇത് ഇരയില്ലാത്ത കുറ്റമാണെന്നും തസ്ലീമ ട്വിറ്ററില്‍ കുറിച്ചു. 

എന്നാല്‍ തസ്ലീമയുടെ പ്രതികരണത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. നമ്മുടെ സമൂഹം ആധുനികമായിട്ടുണ്ട്. എന്നാല്‍ നാണംകെട്ട സമൂഹമായിട്ടില്ല. സ്വയംഭോഗമായാലും സെക്‌സായാലും മൂത്രം ഒഴിക്കുന്നതായാലും അതതിന്റെ സ്ഥലങ്ങളില്‍ നിര്‍വ്വഹിക്കുന്നതാണ് നല്ലതെന്നാണ് ഒരാളുടെ പ്രതികരണം. ആ പെണ്‍കുട്ടിയെ നോക്കിയാണ് അയാള്‍ സ്വയം ഭോഗം ചെയ്‌തെന്നും അയാളുടെ അടുത്ത് ഒരു പുരുഷനായിരുന്നെങ്കില്‍ അയാള്‍ അപ്രകാരം ചെയ്യില്ലായിരുന്നുവെന്നും അതിനാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തന്നെയാണ് പൊതുയിടങ്ങളിലെ സ്വയംഭോഗമെന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്.