• 08 Jul 2020
  • 02: 07 PM
Latest News arrow

"രാജ്യം ഏകാധിപത്യത്തിലേക്ക് പോകാതിരിക്കാന്‍ ജാഗ്രത വേണം, ബിജെപിയ്ക്കുള്ളില്‍ ജനാധിപത്യമുണ്ടാകണം"- സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ബിജെപിയ്ക്കുള്ളില്‍ ജനാധിപത്യം വേണമെന്നും രാജ്യം ഏകാധിപത്യത്തിലേക്ക് പോകാതിരിക്കാനുള്ള ജാഗ്രത വേണമെന്നും ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. മോദി സര്‍ക്കാര്‍ വന്‍ വിജയത്തോടെ വീണ്ടും അധികാരത്തിലേറുന്ന സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ ഇതൊന്നും തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ത്തിക്കാണിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിച്ചില്ല. ബിജെപിയാകട്ടെ ദേശീയതയില്‍ ഊന്നി ശക്തമായ പ്രചാരണം നടത്തി. ദേശീയ സുരക്ഷയായിരുന്നു ബിജെപിയുടെ പ്രചരണ ആയുധം. ഇത് കുറിക്കുകൊണ്ടതാണ് ബിജെപിയ്ക്ക് വന്‍ വിജയം സമ്മാനിച്ചതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കള്‍ മലക്കംമറിഞ്ഞത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു. 

Editors Choice