ശശാങ്ക് മനോഹര്‍ ബിസിസി തലപ്പത്തേക്കെന്ന് റിപ്പോര്‍ട്ട്

മുംബൈ: ബിസിസിയുടെ തലപ്പത്തേക്ക് മുന്‍ പ്രസിഡന്റ് ശശാങ്ക് മേനോഹര് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിസിസിഐ പ്രസിന്റായിരുന്ന ജഗന്മോഹന് ഡാല്‍മിയ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ശരദ് പവാറും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയാണ് ഇത്തരമൊരു തീരുമാനത്തിന് വഴിയൊരുക്കിയതെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ കൂടി ഉറപ്പായതോടെ ശശാങ്ക് മനോഹര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയും വര്‍ദ്ധിച്ചിട്ടുണ്ട്.
എന്നാല്‍ ഐസിസി പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ നീക്കങ്ങള്‍ക്ക് തടയിടുന്നതിന് വേണ്ടിയാണ് അനുരാഗ് ഠാക്കൂര്‍ ശശാങ്ക് മനോഹറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചിരിക്കുന്നത്. 2008 മുതല്‍ 2011 വരെ ശശാങ്ക് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തിരുന്നിട്ടുള്ള ശശാങ്ക് മോഹന്‍ എന്‍ ശ്രീനിവാസന്റെ നിലപാടുകളോട് യോജിക്കാതെയായിരുന്നു ബിസിസിഐ വിട്ടുപോയത്. ശശാങ്ക് മനോഹറിന്റെ ക്ലീന്‍ ഇമേജ് ചൂണ്ടിക്കാണിച്ചാണ് താക്കൂര്‍ പക്ഷത്തിന്റെ നീക്കം.
ഐപിഎല്‍ ചെയര്‍മാനും കോണ്‍ഗ്രസ് എംപിയുമായ രാജീവ് ശുക്ളയെ പ്രസിഡന്റാക്കാന്‍ അനുരാഗ്താക്കൂര്‍ വിഭാഗം ശ്രമിച്ചപ്പോള്‍ വിരുദ്ധചേരിയിലായിരുന്ന പവാറും ശ്രീനിവാസനും കൈകോര്‍ത്ത് ഇതിനെ നേരിടുകയായിരുന്നു. ഒടുവില്‍ ശ്രീനിവാസനെ ഒഴിവാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് താക്കൂര്‍ പക്ഷം എത്തിയിരിക്കുന്നത്. ഇതിന് ശരത് പവാറിന്റെ പിന്തുണയും നേടാനായിട്ടുണ്ട്. ഐപിഎല്‍ സാമ്പത്തിക ആരോപണങ്ങളെ തുടര്‍ന്ന് ലളിത് മോഡിയെ ഐ പി എല്‍ കമ്മീഷ്ണര്‍ സ്ഥാനത്ത് നിന്ന് ശശാങ്ക് മനോഹര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ