• 04 Oct 2023
  • 06: 19 PM
Latest News arrow

ഐസിസി തലപ്പത്തുനിന്ന് എന്‍ ശ്രീനിവാസനെ നീക്കി; പദവി ശശാങ്ക് മനോഹറിന്

മുംബൈ: ബിസിസിഐയുടെ പ്രതിനിധിയായി എന്‍ ശ്രീനിവാസനെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലേക്ക് അയയ്‌ക്കേണ്ടെന്ന് മുംബൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ 85-ാമത് വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. ഇതോടെ എന്‍ ശ്രീനിവസാന്‍ ഐസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താകും. പകരം ശശാങ്ക് മനോഹറായിരിക്കും ഐസിസിയുടെ ചെയര്‍മാനാവുക. 2016 ജൂണ്‍ വരെ എക്‌സിക്യൂട്ടിവ് കമ്മറ്റിയെ ശശാങ്ക് മനോഹര്‍ നയിക്കും.

ശ്രീനിവാസന്റെ മരുമകനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ടീം പ്രിന്‍സിപ്പലുമായിരുന്ന ഗുരുനാഥ് മെയ്യപ്പനെതിരെ വാതുവെയ്പ് വിവാദം ഉയര്‍ന്നതോടെയാണ് ശ്രീനിവാസന് തിരിച്ചടികള്‍ ആരംഭിച്ചത്. ശ്രീനിവാസന് ഭിന്നതാല്‍പ്പര്യങ്ങളുണ്ടെന്ന് സുപ്രീംകോടതിയും വിമര്‍ശിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന് ബിസിസിഐ അധ്യക്ഷ സ്ഥാനം നഷ്ടമായി.

രണ്ട് വര്‍ഷത്തെ കാലയളവിലേക്കാണ് എന്‍ ശ്രീനിവാസനെ ഐസിസി ചെയര്‍മാനായി നിയമിച്ചിരുന്നത്. ഐസിസി സ്ഥാനത്തുനിന്ന് നീക്കുന്നതോടെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഒഴികെയുള്ള സ്ഥാനങ്ങളെല്ലാം ശ്രീനിവാസന് നഷ്ടമാകും.