• 20 Oct 2018
  • 04: 37 AM
Latest News arrow

ഫിഫ ഫുട്‌ബോള്‍ പുരസ്‌കാരം: മോഡ്രിച്ച് മികച്ച ഫുട്‌ബോളര്‍

മികച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്കുള്ള ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചാണ് മികച്ച ഫുട്‌ബോളര്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും മുഹമ്മദ് സലായേയും പിന്തള്ളിയാണ് മോഡ്രിച്ച് പുരസ്‌കാരത്തിന് അര്‍ഹനായത്. ലോകകപ്പ് ഫൈനലിലേക്ക് ക്രൊയേഷ്യയെ നയിച്ചതില്‍ പ്രധാനിയായിരുന്നു മോഡ്രിച്ച്. റയലിന്റെ മധ്യനിരയിലെ പ്രധാനി കൂടിയാണ് ഇദ്ദേഹം. മികച്ച ഗോളിനുള്ള പുരസ്‌കാരം ഈജിപ്ത് താരം മുഹമ്മദ് സലായ്ക്കാണ്. 

ബ്രസീല്‍ താരം മാര്‍ത്തയാണ് മികച്ച വനിതാ താരം. ഫ്രാന്‍സിന്റെ ദിദിയെ ദെംഷാംസ് മികച്ച പരിശീകനായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം ബെല്‍ജിയത്തിന്റെ തിബോ കോര്‍ട്ടോ കരസ്ഥമാക്കി. റെയ്‌നാള്‍ പെഡ്രോസാണ് മികച്ച വനിതാ ടീം പരിശീലകന്‍. ഫ്രാന്‍സിന്റെ എംബാപ്പ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും നേടി.