• 23 Nov 2017
  • 08: 49 AM
Latest News arrow

മാന്ത്രികം! ചരിത്രം! റോജര്‍ ഫെഡറര്‍ക്ക് എട്ടാം വിംബിള്‍ഡണ്‍ കിരീടം

ലണ്ടന്‍: വിംബിള്‍ഡന്‍ പുരുഷ ഫൈനലില്‍ ചരിത്രം കുറിച്ച് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. സെന്റര്‍ കോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ തന്റെ എട്ടാം വിംബിള്‍ഡന്‍ കിരീടം ചൂടിയത്. സ്‌കോര്‍ 6-3, 6-1, 6-4.

ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ദിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ഫെഡറര്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇതോടെ വിംബിള്‍ഡണിലെ ഫെഡററുടെ 11-ാം കലാശപ്പോരാട്ടത്തിന് ടെന്നീസ് ലോകം സാക്ഷിയായി. 2003, 2004, 2005, 2006, 2007, 2009, 2012 എന്നീ വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് ഫെഡറര്‍ വിംബിള്‍ഡണ്‍ കിരീടങ്ങള്‍ ചൂടിയത്.

ആകെ മൊത്തം 19 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ് ഫെഡററുടെ ഇതുവരെ നേടിയത്. ഇന്നത്തെ നേട്ടത്തോടെ വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും 35 വയസ്സുകാരനായ ഫെഡററുടെ പേരിലായി. 1975ല്‍ വിംബിള്‍ഡണ്‍ നേടി 32 വയസ്സുകാരന്‍ ആര്‍തര്‍ ഷെയുടെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. 

2014 മുതല്‍ ഒരു ഗ്രാന്‍ഡ്സ്ലാം പോലും ഫെഡറര്‍ കൈവിട്ടിട്ടില്ല. പരിക്കേറ്റ് ആറ് മാസം വിശ്രമത്തിലായിരുന്ന ഫെഡറര്‍ ജനുവരിയില്‍ തിരിച്ചെത്തുകയും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.