• 10 Jun 2023
  • 05: 13 PM
Latest News arrow

എട്ട് വയസ്സുകാരിയായ മകളെ തലോടി; മുന്‍ ആസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ താരം വിവാദത്തില്‍

സിഡ്‌നി: എട്ട് വയസ്സുകാരിയായ മകളെ തലോടിയ മുന്‍ ആസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ താരം ക്രേഗ് ഫോസ്റ്റര്‍ വിവാദത്തില്‍. സോഷ്യല്‍ മീഡിയയിലും കായിക ലോകത്തും ഇത് വിവാദമായതോടെ ഫോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ആസ്‌ട്രേലിയയിലെ എഎസ്ഇസഡ് സ്റ്റേഡിയത്തിലായിരുന്നു സംഭവം. വിരമിച്ച കളിക്കാാര്‍ക്കായുള്ള മത്സരത്തിന് തൊട്ടുമുന്‍പ് ദേശീയ ഗാനം ആലപിക്കുന്നതിനുമുന്‍പുള്ള ലൈനപ്പിനിടെയായിരുന്നു സംഭവം. തനിക്ക് മുന്‍പില്‍ നില്‍ക്കുന്ന മകളെ തലോടുകയായിരുന്നു ഫോസ്റ്റര്‍.

സിഡ്‌നിയില്‍ ലിവര്‍പൂളിന്റെ മത്സരം കാണാനെത്തിയ 40,000 ത്തോളം വരുന്ന കാണികളുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ഫോസ്റ്ററിന്റെ നടപടിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്. മകളുടെ നെഞ്ചില്‍ കൈ വെച്ച ഫോസ്റ്റര്‍ മുകളിലേക്കും താഴേക്കും ചലിപ്പിക്കുന്നതിന്റെ വീഡിയോയാണ് പ്രതിഷേധത്തിനിടയാക്കിയത്. ഈ ദൃശ്യവും ഇതിനകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ആളുകള്‍ക്ക് അവരുടെ അഭിപ്രായം പറയാമെന്നും തന്റെ മകളെ താന്‍ സ്‌നേഹത്തോടെ ആലിംഗനം ചെയ്യുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്ന് വിശദീകരണവുമായെത്തിയ ഫോസ്റ്റര്‍ വിവാദത്തെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു.

എസ്ബിഎസിലെ ബ്രോഡ്കാസ്റ്റിംഗ് സര്‍വ്വീസ് കമന്റേറ്ററായ ഫോസ്റ്റര്‍ ആസ്‌ട്രേലിയയ്ക്ക് വേണ്ടി 29 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മുന്‍ പ്രീമിയര്‍ ലീഗ് താരം കൂടിയാണ് ഇദ്ദേഹം.

<iframe src='//players.brightcove.net/4191638542001/1833aeb7-fc6f-4459-918d-7b4ca33f1787_default/index.html' allowfullscreen frameborder=0></iframe>