• 14 Dec 2018
  • 03: 13 AM
Latest News arrow

മെസ്സിയുടെയും റൊണാള്‍ഡോയുടെയും ആധിപത്യം തകര്‍ന്നു; ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡ് മിഡ് ഫില്‍ഡറുമായ ലൂക്കാ മോഡ്രിച്ചിന്. 2008 മുതല്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡായോ മാത്രം സ്വന്തമാക്കിയ പുരസ്‌കാരത്തിനാണ് പുതിയ അവകാശിയെത്തിരിക്കുന്നത്. ചരിത്രത്തിലാദ്യമായി മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരവും ഇത്തവണ നല്‍കി.  നെതര്‍ലന്‍ഡ് താരം അദ ഹെര്‍ഗലാണ് ഈ പുരസ്‌കാരം ഏറ്റുവാങ്ങിയത്. മികച്ച യുവകളിക്കാരനുള്ള പുരസ്‌കാരം ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയും സ്വന്തമാക്കി. 

അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച കളിക്കാരനാണ് മോഡ്രിച്ച്. ഇദ്ദേഹത്തിന് റയല്‍ മാഡ്രിഡിന്റെ ചാംപ്യന്‍സ് ലീഗ് കിരീടവും യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരവും മോഡ്രിച്ചിനായിരുന്നു.

ഒക്ടോബറില്‍ പ്രഖ്യാപിച്ച സാധ്യതാപട്ടികയില്‍ മെസ്സി അടക്കം 30 താരങ്ങളുണ്ടായിരുന്നു. മോഡ്രിച്ചിനെ കൂടാതെ റൊണാള്‍ഡോയും അന്റോയിന്‍ ഗ്രീസ്മാനുമായിരുന്നു സാധ്യതാപ്പട്ടികയില്‍ മുന്‍പന്തിയില്‍. ഗ്രീസ്മാന് പക്ഷേ അന്തിമ പ്രഖ്യാപനത്തില്‍ നിരാശനാവേണ്ടി വന്നു. റൊണാള്‍ഡോ രണ്ടാം സ്ഥാനത്തും എത്തി. സൂപ്പര്‍താരം മെസ്സി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  മോഡ്രിച്ച് സ്വന്തമാക്കിയിരുന്നു.