• 16 Oct 2018
  • 04: 46 PM
Latest News arrow

ശ്രീജിത്തിനെ ലോക്കപ്പില്‍ മര്‍ദ്ദിച്ചത്‌ എസ്‌ഐ ദീപക്കിന്റെ നേതൃത്തില്‍; റിമാന്‍ഡ് റിപ്പോര്‍ട്ട്

വരാപ്പുഴ: പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് ലോക്കപ്പില്‍ വെച്ച് മര്‍ദ്ദനമേറ്റിരുന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. വരാപ്പുഴ എസ്‌ഐ ജിഎസ് ദീപക് ശ്രീജിത്തിനെ ലോക്കപ്പില്‍ വെച്ച് മര്‍ദ്ദിച്ചതായി വടക്കന്‍ പറവൂര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനത്തിലും ശ്രീജിത്തിന് ഗുരുതരമായി പരുക്കേറ്റതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കിയ ദീപകിനെ പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ദീപക് സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ പറവൂര്‍ കോടതി പരിഗണിക്കും. മറ്റ് മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ നല്‍കിയ ജാമ്യാപേക്ഷ പറവൂര്‍ കോടതി തള്ളിയിരുന്നു.