• 16 Oct 2019
  • 09: 57 PM
Latest News arrow

''വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല, കശ്മീരിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നു''- ഷെഹ്ല റാഷിദ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കശ്മീരി ജനതയെ അടിച്ചമര്‍ത്തുന്നത് അംഗീകരിക്കാന്‍ സാധിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുകയാണെന്ന് ഷെഹ്‌ല റാഷിദ്. ജമ്മുകശ്മീരിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വാര്‍ത്താവിനിയ-ഗതാഗതസൗകര്യങ്ങള്‍ പുന:സ്ഥാപിച്ചിട്ടില്ല. കശ്മീരിന്റെ കാര്യം വരുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിയമവ്യവസ്ഥയെ പാടേ അവഗണിക്കുകയാണ്. ഈ നിലപാട് അംഗീകരിക്കാന്‍ സാധിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും അകലം പാലിക്കുകയാണെന്നും ജമ്മുകശ്മീര്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും ജെഎന്‍യു മുന്‍ യൂണിയന്‍ ചെയര്‍പേഴ്‌സണുമായ ഷെഹ്ല റാഷിദ് പറഞ്ഞു.

മുഖ്യധാരാ രാഷ്ട്രീയത്തിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടു. കശ്മീരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെങ്കില്‍ പലകാര്യത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരും. സന്നദ്ധപ്രവര്‍ത്തക എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനം ഇനിയും തുടരുമെന്നും ഷെഹ്ല റാഷിദ് പറഞ്ഞു. ഇന്ത്യന്‍ ഭരണസര്‍വ്വീസില്‍ നിന്നും രാജിവെച്ച ഡോ. ഷാ ഫൈസല്‍ രൂപീകരിച്ച പാര്‍ട്ടിയില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ഷെഹ്ല ചേര്‍ന്നത്.