• 22 Sep 2023
  • 02: 50 AM
Latest News arrow

ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ സാനിയ - ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍ , ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ശ്രീകാന്തും ജയിച്ചു

റിയോ ഡി ജനീറോ : റിയോ ഒളിംപിക്‌സ് ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡിയായ സാനിയ മിര്‍സ - രോഹന്‍ ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ആദ്യ റൗണ്ടില്‍ ഓസ്‌ട്രേലിയന്‍ ജോഡിയായ സാമന്ത സ്‌റ്റോസര്‍ - ജോണ്‍ പിയോഴ്‌സ് സഖ്യത്തെയാണ് നാലാം സീഡായ ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-5, 6-4. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആന്‍ഡി മറെ - ഹെതെര്‍ വാടസ്ണ്‍ സഖ്യമാണ് ഇന്ത്യന്‍ ജോഡിയുടെ എതിരാളികള്‍.

നേരത്തെ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ - പ്രാര്‍ത്ഥന തോംബാര്‍ സഖ്യവും പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍ പെയ്‌സ്‌ - രോഹന്‍ ബൊപ്പണ്ണ സഖ്യവും ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.

ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിടമ്പിയും ജയിച്ചു . മെക്‌സിക്കോയുടെ ലിനോ മുനോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ശ്രീകാന്ത് തകര്‍ത്തത്. സ്‌കോര്‍ 21-11, 21-17.